യുക്രൈനില്‍ കൊല്ലപ്പെട്ട നവീന്‍റെ കുടുംബത്തിന് 25 ലക്ഷം രൂപ നല്‍കി കര്‍ണാടക സര്‍ക്കാര്‍

ബാംഗ്ലൂര്‍: യുക്രൈനില്‍ കൊല്ലപ്പെട്ട നവീന്‍റെ കുടുംബത്തിന് ധനസഹായവുമായി കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഇരുപത്തിയഞ്ച് ലക്ഷം രൂപയുടെ ചെക്ക് നവീന്‍റെ കുടുംബത്തിന് കൈമാറി. കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും കര്‍ണാടക മുഖ്യമന്ത്രി അറിയിച്ചു. ഈ മാസം ഒന്നിനാണ് റഷ്യ യുക്രൈനില്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ നവീന്‍ കൊല്ലപ്പെടുന്നത്. യുക്രൈനിലെ പ്രധാന നഗരമായ കാര്‍കീവ് പിടിച്ചെടുക്കാന്‍ റഷ്യ വന്‍തോതിലുള്ള ആക്രമണമായിരുന്നു അന്ന് നടത്തിയിരുന്നത്. ബങ്കറിലായിരുന്ന നവീന്‍ ഭക്ഷണവും വെള്ളവും വാങ്ങാന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ക്യൂ നില്‍ക്കുന്നതിനിടയിലാണ് റഷ്യന്‍ സേനയുടെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെടുന്നത്. കഴിഞ്ഞ ദിവസം യുക്രൈന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് വെടിയേല്‍ക്കുകയും ചെയ്തിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അതേസമയം, യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ സഹായം ആവശ്യപ്പെട്ട് യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ രംഗത്തെത്തി. ചാനല്‍ ചര്‍ച്ചയിലാണ് ദിമിത്രോ കുലേബ മറ്റ് രാജ്യങ്ങളുടെ സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. യുദ്ധം എല്ലാ രാജ്യങ്ങളുടെയും താത്പര്യത്തിന് എതിരാണ്. അതിനാല്‍ റഷ്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങള്‍ യുദ്ധം അവസാനിപ്പിക്കുവാന്‍ റഷ്യന്‍ പ്രസിഡണ്ടിനോട് ആവശ്യപ്പെടണം. യുക്രൈനിയന്‍ കാര്‍ഷിക ഉല്‍പന്നങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താവാണ് ഇന്ത്യ. യുദ്ധം തുടര്‍ന്നാല്‍ രാജ്യത്തെ കാര്‍ഷിക മേഖല താറുമാറാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

National Desk 17 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 19 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 20 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 21 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 21 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More