2024-ല്‍ ബിജെപിയെ പുറത്താക്കാന്‍ സിപിഎം മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കും- കോടിയേരി ബാലകൃഷ്ണന്‍

കൊച്ചി: 2024-ല്‍ രാജ്യത്ത് നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയെ പുറത്താക്കാന്‍ സിപിഎം നേതൃത്വപരമായ പ്രവര്‍ത്തനം സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇക്കാര്യം മുന്‍ നിര്‍ത്തി ലോക്സഭാംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കണം. 2004-ല്‍ അടല്‍ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാറിനെ താഴെയിറക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത് സിപിഎം ആയിരുന്നു. അന്ന് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആകെയുള്ള 20 സീറ്റുകളില്‍ 18 ഉം ഇടതുപക്ഷത്തിനാണ് ജനം നല്‍കിയത്. ആ സീറ്റുകളുടെ ബലത്തിലാണ് ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ കഴിഞ്ഞത്. ഇക്കാര്യം മനസ്സിലാക്കിക്കൊണ്ട് ജനങ്ങള്‍ ഇടതുപക്ഷത്തിന് പിന്നില്‍ അണിനിരക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന പതിവ് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തും എന്ന് പറഞ്ഞ കോണ്‍ഗ്രസ്സിന് രാജ്യത്തെ മുഖ്യപ്രതിപക്ഷമാകാന്‍ പോലും സാധിച്ചില്ല. കേരളത്തിലെ ആകെ 20 സീറ്റുകളില്‍ 19 ഉം ജനം കോണ്‍ഗ്രസ്സിനാണ് നല്‍കിയത്. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്ത് സിപിഎമ്മിനെയും ഇടതുപക്ഷത്തെയും ശക്തിപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. കഴിഞ്ഞ സംസ്ഥാന സമ്മേളനം തൊട്ടുള്ള പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളാണ് സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വെച്ചത്. ഇക്കാലയളവില്‍ പാര്‍ട്ടി ലക്ഷ്യവെച്ച കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സിനെയും ബിജെപിയെയും പരാജയപ്പെടുത്തുക, ഇടതുപക്ഷ ജനാധിപത്യ മുന്നണി വികസിപ്പിക്കുക എന്നിവയാണ് കഴിഞ്ഞ സമ്മേളനം കൈക്കൊണ്ട തീരുമാനങ്ങള്‍. അത് നടപ്പിലാക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഇടതുമുന്നണിയുടെ അടിത്തറ തകര്‍ക്കാനുള്ള ആസൂത്രിതമായ നീക്കങ്ങള്‍ നടക്കുന്നുണ്ട് എന്നുള്ളത് കാണാതിരിക്കുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംസ്ഥാനത്ത് ആര്‍ എസ് എസ് 3000 കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട് എന്നും അവര്‍ കലാപം സൃഷ്ടിക്കാനുള്ള ശ്രമം നടത്തുകയാണ്. എസ് ഡി പി ഐ യും പ്രവര്‍ത്തിക്കുന്നത് ആര്‍ എസ് എസിനെ പോലെത്തന്നെയാണ്. ഇരു വിഭാഗത്തിനും ആയുധ പരിശീലനം ഉണ്ട്. എസ് ഡി പി ഐ പോലുള്ള സംഘടനകളുടെ ബൌദ്ധിക കേന്ദ്രമായി പ്രവര്‍ത്തിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണ്. കേരളത്തെ വര്‍ഗ്ഗീയമായി ധ്രുവീകരിക്കാനാണ് ആര്‍ എസ് എസും എസ് ഡി പി ഐ യും പോലുള സംഘടനകള്‍ ശ്രമിക്കുന്നത്. ഇക്കാര്യങ്ങള്‍ ഗൌരവത്തോടെ കാണേണ്ടതുണ്ട് എന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More