കേരളം കണ്ട മികച്ച മുഖ്യമന്ത്രി പിണറായി, മോശം ആന്‍റണി - ടിക്കാറാം മീണ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചും മുന്‍ മുഖ്യമന്ത്രി എ കെ ആന്‍റണിയെ ഇകഴ്ത്തിയും അഡിഷണല്‍ ചീഫ് സെക്രട്ടറിയും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുമായിരുന്ന ടീക്കാറാം മീണ. പിണറായി വിജയന്‍ ഉദ്യോഗസ്ഥരെ വിശ്വസിക്കുകയും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുമെന്ന് ടിക്കാറാം മീണ പറഞ്ഞു. തങ്ങളുടെ പരിധിക്കുള്ളില്‍ വരുന്ന കാര്യങ്ങളില്‍ നിലപാടുകള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി അധികാരം നല്കാറുണ്ട്. പ്ലാനിംഗ് കമ്മീഷനില്‍ വളരെ ശക്തമായി അഭിപ്രായങ്ങള്‍ പറയാറുണ്ട്. അദ്ദേഹം അത് കേള്‍ക്കാനും ആവശ്യമെങ്കില്‍ അംഗീകരിക്കാനും തയ്യാറാണ്. എല്ലാ ഉദ്യോഗസ്ഥരും ആഗ്രഹിക്കുന്നത് ബാഹ്യ ഇടപെടലുകളില്ലാതെ ജോലി ചെയ്യാന്‍ സാധിക്കണമെന്നായിരിക്കും. മുഖ്യമന്ത്രിയുടെ കൂടെ ജോലി ചെയ്ത അത്രയും കാലം തനിക്ക് അതിന് സാധിച്ചെന്നും ടിക്കാറാം മീണ മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കെ കരുണാകരനെയും മികച്ച മുഖ്യമന്ത്രിയായി തോന്നിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിനൊപ്പം ജോലി ചെയ്യാന്‍ വളരെ പ്രയാസമാണ്. പലഘട്ടങ്ങളിലും അത് തൊഴിലിനെ ബാധിക്കുമെന്നുമെന്ന് തോന്നിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്നെ ഏറ്റവും നിരാശപ്പെടുത്തിയ മുഖ്യമന്ത്രി എ കെ  ആന്‍റണിയായിരുന്നു. അദ്ദേഹത്തില്‍ നിന്നും തനിക്ക് നീതി ലഭിച്ചില്ലെന്നും ടീക്കാറാം മീണ തുറന്നു പറഞ്ഞു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടിയായ  എം ശിവശങ്കരനെക്കുറിച്ചും ടീക്കാറാം മീണ സംസാരിച്ചു. എം ശിവങ്കര്‍ ഒരു മികച്ച ഉദ്യോഗസ്ഥനാണ്. അതില്‍ യാതൊരുവിധ സംശയവുമില്ല. അദ്ദേഹത്തിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ആ വിഷയത്തിലെ മുഴുവന്‍ കാര്യങ്ങളും ശിവശങ്കറിന് മാത്രമേ അറിയൂ - ടീക്കാറാം മീണ പറഞ്ഞു.  35 വര്‍ഷത്തെ സേവനത്തിന് ശേഷം  ടീക്കാറാം മീണ ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കുകയാണ്. 

Contact the author

Web Desk

Recent Posts

Web Desk 18 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More