ഏറ്റവും വില കുറഞ്ഞ ഐ ഫോണ്‍ ആപ്പിള്‍ പുറത്തിറക്കുന്നു

ആപ്പിളിന്റെ ഏറ്റവും വില കുറഞ്ഞ ഐ ഫോണ്‍ പുറത്തിറങ്ങുന്നതായി റിപ്പോര്‍ട്ട്. ദിവസങ്ങള്‍ക്കുളളില്‍ ആപ്പിള്‍ പുറത്തിറക്കാനിരിക്കുന്ന iphone SE 3 ഇതുവരെ ഇറങ്ങിയ ഐ ഫോണുകളില്‍ ഏറ്റവും വിലകുറഞ്ഞതായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് എട്ടിന് അവതരിപ്പിക്കാന്‍ പോകുന്ന ഫോണിന് ഇരുപത്തിമൂന്നായിരം (300 ഡോളര്‍) രൂപയായിരിക്കും വിലയെന്നാണ് വിവരം. ഫോണ്‍ 12- ബേസിക് ബോഡലിനേക്കാള്‍ കുറഞ്ഞ വിലയാണിത്. ആപ്പിളിന്റെ നിലവിലെ പ്രീമിയം ഫോണുകള്‍ക്കുളള A15 ബയോണിക് ചിപ്പ്, 5ജി തുടങ്ങിയ സവിശേഷതകള്‍ SE 3യ്ക്കും ഉണ്ടാവും. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഐ ഫോണ്‍ 8ന്റെ മോഡലിലായിരിക്കും പുതിയ ഐ ഫോണ്‍ ഇറക്കുന്നത്. ഇതിന് 4.7 ഇഞ്ച് സ്‌ക്രീനാണുളളത്. ഫെയ്‌സ് ഐഡിയുടെ അഭാവം, ടച്ച് ഐഡി, പഴഞ്ചന്‍ ഡിസൈന്‍, ഒറ്റ പിന്‍ ക്യാമറ തുടങ്ങിയവ കുറവുകളായിരിക്കുമെങ്കിലും ഈ ഡിസൈനും സ്‌ക്രീന്‍ സൈസുമായി പൊരുത്തപ്പെടാന്‍ പറ്റുന്നവര്‍ക്ക് മികച്ച മോഡലായിരിക്കും ഐ ഫോണ്‍ SE 3 . നിലവില്‍ വിലകുറഞ്ഞ ഐ ഫോണ്‍ മതിയെന്ന് കരുതുന്നവര്‍ വാങ്ങുന്നത് വണ്‍പ്ലസ് നോര്‍ഡ് സി ഇ 2 പോലുളള മോഡലുകളാണ്. 6.4 ഇഞ്ച് വലിപ്പമുളള സ്‌ക്രീനും മികച്ച ചാര്‍ജിംഗ് കപ്പാസിറ്റിയുമടക്കമുളള ഫീച്ചറുകളുളള ഫോണാണ് വണ്‍പ്ലസ് നോര്‍ഡ്.

Contact the author

Web Desk

Recent Posts

Web Desk 1 month ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 1 month ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 1 month ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 2 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 2 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 2 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More