പെരിയാറിനെ പുകഴ്ത്തിയും മോദിയെ ഇകഴ്ത്തിയും സ്കിറ്റ് അവതരിപ്പിച്ച കുട്ടിക്ക് വധഭീഷണി; സംഘപരിവാര്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ചെന്നൈ: സാമൂഹിക പരിഷ്കര്‍ത്താവ്‌ പെരിയാറിന്‍റെ വേഷമിട്ട് ചാനലില്‍ പരിപാടി അവതരിപ്പിച്ച കുട്ടിക്കെതിരെ വധഭീഷണി മുഴക്കിയ സംഘപരിവാര്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. തമിഴ്‌നാട് തൂത്തുകുടി കോവില്‍പട്ടി സ്വദേശി വെങ്കട്ടേഷ് കുമാര്‍ ബാബുവാണ് അറസ്റ്റിലായത്. ഐപിസി 153 (സമൂഹത്തിലെ വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 506(2) (ഭീഷണി) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് വെങ്കട്ടേഷ് കുമാര്‍ ബാബുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതി കോവില്‍പട്ടി സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. 

സീ തമിഴിലിലെ ജൂനിയര്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന പരിപാടിയിലാണ് ദ്രാവിഡരുടെ ഐക്കണായ ഇ. വി. രാമസ്വാമി നായ്ക്കര്‍ എന്ന പെരിയാറിനെ പുകഴ്ത്തിയും മോദിയെ ഇകഴ്ത്തിയും കുട്ടി സ്‌കിറ്റ് അവതരിപ്പിച്ചത്. രാജാവും വിദൂഷകനും തമ്മിലുളള സംഭാഷണത്തിലൂടെയാണ് സ്‌കിറ്റ് പുരോഗമിച്ചത്. മോദിയുടെ നോട്ട് നിരോധനത്തെയും വിദേശ യാത്രകളെയും വസ്ത്രധാരണത്തെയുമെല്ലാം വിമര്‍ശിച്ചുകൊണ്ടുളള സ്‌കിറ്റായിരുന്നു 7 പേര്‍ അടങ്ങുന്ന വിദ്യാര്‍ത്ഥി സംഘം അവതരിപ്പിച്ചത്. ഇത് ചാനലില്‍ സംപ്രേക്ഷണം ചെയ്തതിനു പിന്നലെ കുട്ടിയെ കൊന്ന് കവലയില്‍ കെട്ടിതൂക്കുമെന്നായിരുന്നു ബാബു ഫേസ്ബുക്കിലൂടെ ഭീഷണി മുഴക്കിയത്. അത്തരമൊരു അനുഭവത്തില്‍ നിന്നുമാത്രമെ മറ്റ് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പേടിയുണ്ടാവൂവെന്നും കുറുപ്പില്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്‌കിറ്റ് ടെലികാസ്റ്റ് ചെയ്തതോടെ ചാനലിനെതിരെ ബിജെപിയും ആക്രമണം ആരംഭിച്ചിരുന്നു. ചാനല്‍ മാപ്പുപറയണമെന്നും ഷോ ഡയറക്ടറെ പുറത്താക്കണമെന്നുമായിരുന്നു തമിഴ്‌നാട് ബിജെപിയുടെ ആവശ്യം. ഷോ ഡയറക്ടറെ പുറത്താക്കാനോ സ്‌കിറ്റ് പിന്‍വലിക്കാനോ ചാനല്‍ തയാറാകാതിരുന്നതോടെ ബിജെപി ഐടി സെല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് പരാതി നല്‍കി. തുടര്‍ന്ന് മന്ത്രാലയം ചാനലിന് നോട്ടീസയക്കുകയും ചെയ്തു. ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നായിരുന്നു നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്. സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളില്‍ നിന്നും വെബ്‌സൈറ്റില്‍ നിന്നും സ്‌കിറ്റ് ഡിലീറ്റ് ചെയ്യാമെന്ന് ചാനല്‍ പറഞ്ഞതോടെ പ്രശ്‌നം അവസാനിക്കുകയായിരുന്നു. അതിനുപിന്നാലെയാണ് തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സ്‌കിറ്റ് അവതരിപ്പിച്ച കുട്ടികളെ ഓഫീസിലേക്ക് വിളിച്ചുവരുത്തി അഭിനന്ദിച്ചത്. സ്റ്റാലിനുമുന്നില്‍ കുട്ടികള്‍ ഒരിക്കല്‍കൂടി സ്‌കിറ്റ് അവതരിപ്പിക്കുകയും ചെയ്തു. 

Contact the author

National Desk

Recent Posts

National Desk 19 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 22 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 23 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 23 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 1 day ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More