യുപിയില്‍ അധികാരം നിലനിര്‍ത്തുക അത്ര എളുപ്പമാകില്ലെന്ന് ബിജെപിയുടെ ആഭ്യന്തര സര്‍വ്വേ

ഡല്‍ഹി: ഇത്തവണ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ വിജയിക്കുക അത്ര എളുപ്പമാകില്ലെന്ന് ബിജെപിയുടെ ആഭ്യന്തര സര്‍വ്വേ. തെരഞ്ഞെടുപ്പില്‍ മുന്നൂറിലധികം സീറ്റുകള്‍ നേടി ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളെല്ലാം അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും അത്ര എളുപ്പത്തില്‍ വിജയിക്കാനാവില്ലെന്നാണ് ബിജെപി ആഭ്യന്തര സര്‍വ്വേയിലൂടെ കണ്ടെത്തിയത്. കര്‍ഷക സമരം, കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുള്‍പ്പെട്ട ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല, സമാജ് വാദി പാര്‍ട്ടിയുടെയും രാഷ്ട്രീയ ലോക്ദളിന്റെയും സഖ്യം തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ ബിജെപിയുടെ വിജയത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് കണ്ടെത്തല്‍.

ദളിതര്‍ക്കും പട്ടികജാതി, പിന്നാക്ക വിഭാഗങ്ങള്‍ക്കിടയിലും പാര്‍ട്ടിക്ക് കാര്യമായ സ്വീകാര്യതയുണ്ട്. എന്നാല്‍ യാദവരും മേല്‍ജാതികളില്‍പ്പെട്ട കര്‍ഷകരും സമാജ് വാദി പാര്‍ട്ടിക്ക് അനുകൂലമായ നിലപാടാണ് എടുക്കുന്നതെന്നും സര്‍വ്വേയില്‍ വ്യക്തമാക്കുന്നു. ഒവൈസിയും എ ഐ എം ഐ എമ്മും ന്യൂനപക്ഷ വോട്ടുകള്‍ വിഭജിച്ചിട്ടില്ല. ന്യൂനപക്ഷങ്ങള്‍ എസ് പിയുടെ നേതൃത്വത്തിലുളള പ്രതിപക്ഷ സഖ്യത്തോടാണ് കൂടുതല്‍ ചായ് വ് കാണിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബി എസ് പി പട്ടികജാതി വിഭാഗങ്ങളുടെ വോട്ട് വിഭജിക്കുന്നുണ്ട് തുടങ്ങിയ കാര്യങ്ങളും സര്‍വ്വേയില്‍ പറയുന്നു. ജാട്ട്, യാദവ വോട്ടര്‍മാരുടെ ആധിപത്യമുളള 150-ലധികം മണ്ഡലങ്ങളില്‍ എസ് പി ആര്‍ എല്‍ ഡി സഖ്യം വലിയ വെല്ലുവിളി ഉയര്‍ത്തുന്നതായും ബിജെപിയുടെ ആഭ്യന്തര സര്‍വ്വേയില്‍ പറയുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ അഭിസംബോധന ചെയ്ത് നടത്തിയ തെരഞ്ഞെടുപ്പ് റാലികള്‍ നടത്തിയ മണ്ഡലങ്ങളില്‍ ബിജെപിക്ക് പ്രതീക്ഷയുണ്ട്. 

Contact the author

National Desk

Recent Posts

National Desk 11 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 12 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 13 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 14 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 16 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More