മോദിയെ വിമര്‍ശിച്ച് സ്‌കിറ്റ് ചെയ്ത കുട്ടികളെ അഭിനന്ദിച്ച് എം കെ സ്റ്റാലിന്‍

ചെന്നൈ: ടെലിവിഷന്‍ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് സ്‌കിറ്റ് ചെയ്ത കുട്ടികളെ അഭിനന്ദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ദ്രാവിഡരുടെ ഐക്കണായ ഇ വി രാമസ്വാമി എന്ന പെരിയാറെ പുകഴ്ത്തിയും മോദിയെ ഇകഴ്ത്തിയുമായിരുന്നു കുട്ടികള്‍ സ്‌കിറ്റ് അവതരിപ്പിച്ചത്. രാജാവും വിദൂഷകനും തമ്മിലുളള സംഭാഷണത്തിലൂടെയാണ് സ്‌കിറ്റ് പുരോഗമിച്ചത്. മോദിയുടെ നോട്ട് നിരോധനത്തെയും വിദേശ യാത്രകളെയും വസ്ത്രധാരണത്തെയുമെല്ലാം വിമര്‍ശിച്ചുകൊണ്ടുളള സ്‌കിറ്റായിരുന്നു കുട്ടികള്‍ അവതരിപ്പിച്ചത്.

സ്‌കിറ്റില്‍ അഭിനയിച്ച എട്ട് കുട്ടികളെയും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് അഭിനന്ദിച്ചത്. കുട്ടികള്‍ സ്റ്റാലിനുമുന്നില്‍ ഒരിക്കല്‍കൂടി സ്‌കിറ്റ് അവതരിപ്പിക്കുകയും ചെയ്തു. സീ തമിഴ് ചാനലിലെ ജൂനിയര്‍ സൂപ്പര്‍സ്റ്റാര്‍ സീസണ്‍ 4 എന്ന പരിപാടിയിലായിരുന്നു മോദിയെ വിമര്‍ശിച്ചും പരിഹസിച്ചുമുളള സ്‌കിറ്റ്. സ്‌കിറ്റ് ടെലികാസ്റ്റ് ചെയ്തതോടെ ചാനലിനെതിരെ ബിജെപി ആക്രമണം ആരംഭിച്ചു. ചാനല്‍ മാപ്പുപറയണമെന്നും ഷോ ഡയറക്ടറെ പുറത്താക്കണമെന്നുമായിരുന്നു തമിഴ്‌നാട് ബിജെപിയുടെ ആവശ്യം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഷോ ഡയറക്ടറെ പുറത്താക്കാനോ സ്‌കിറ്റ് പിന്‍വലിക്കാനോ ചാനല്‍ തയാറാകാതിരുന്നതോടെ ബിജെപി ഐടി സെല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് പരാതി നല്‍കി. തുടര്‍ന്ന് മന്ത്രാലയം ചാനലിന് നോട്ടീസയക്കുകയും ചെയ്തു. ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നായിരുന്നു നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്. സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളില്‍ നിന്നും വെബ്‌സൈറ്റില്‍ നിന്നും സ്‌കിറ്റ് ഡിലീറ്റ് ചെയ്യാമെന്ന് ചാനല്‍ പറഞ്ഞതോടെ പ്രശ്‌നം അവസാനിക്കുകയായിരുന്നു. അതിനുപിന്നാലെയാണ് എം കെ സ്റ്റാലിന്‍ സ്‌കിറ്റ് അവതരിപ്പിച്ച കുട്ടികളെ അഭിനന്ദിച്ചത്.

Contact the author

National Desk

Recent Posts

National Desk 13 hours ago
National

സന്യാസം സ്വീകരിക്കാൻ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തി ദമ്പതികള്‍

More
More
National Desk 17 hours ago
National

നരേന്ദ്രമോദി ബിജെപിക്ക് ബാധ്യതയാണ്- സുബ്രമണ്യന്‍ സ്വാമി

More
More
National Desk 1 day ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

More
More
National Desk 1 day ago
National

പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി ഇറാന്‍

More
More
National Desk 1 day ago
National

'ഇനി വെടിവയ്പ്പ് വീടിനുളളില്‍' ; സല്‍മാന്‍ ഖാന് മുന്നറിയിപ്പുമായി അന്‍മോല്‍ ബിഷ്‌ണോയ്‌

More
More
National Desk 2 days ago
National

'കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുളള പൊലീസുകാര്‍ക്ക് കാവിയും രുദ്രാക്ഷവും'; ഉത്തരവ് വിവാദം

More
More