മുല്ലപ്പെരിയാര്‍; അവലോകന യോഗം ബഹിഷ്ക്കരിച്ച് തമിഴ്നാട് അംഗങ്ങള്‍

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഉപസമിതിയിലെ തമിഴ്നാട്ടില്‍ നിന്നുള്ള അംഗങ്ങള്‍ അവലോകന യോഗം ബഹിഷ്ക്കരിച്ചു. അണക്കെട്ടിലെ അറ്റക്കുറ്റ പണികള്‍ നടത്താനുള്ള സാധനങ്ങള്‍ കൊണ്ടുപോകുന്നതിന് കേരളം അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് അവര്‍ യോഗത്തില്‍ നിന്നും ഇറങ്ങി പോയത്. കേരള ജലവിഭവ വകുപ്പിന്‍റെ അനുമതി ഇതിന് ആവശ്യമാണെന്നും അപേക്ഷ നല്‍കിയിട്ടുണ്ടെന്നും കേരളത്തിന്‍റെ അംഗങ്ങള്‍ അറിയിച്ചെങ്കിലും യോഗം ബഹിഷ്കരിക്കാന്‍ തമിഴ്നാട്ടില്‍ നിന്നുള്ള അംഗങ്ങള്‍ തീരുമാനിക്കുകയായിരുന്നു.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരിശോധന നടത്തിയതിന് ശേഷമാണ് ഉപസമിതി അംഗങ്ങള്‍ യോഗം ചേര്‍ന്നത്. നിരവധി തവണ കേരളാ സര്‍ക്കാരിന്‍റെ മുന്‍പില്‍ ഇതേ ആവശ്യം അവതരിപ്പിച്ചതാണെന്നും എന്നാല്‍ കാര്യമായ ഒരു നടപടിയും ഇതുവരെയുണ്ടായില്ലെന്നും തമിഴ്നാട്  കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം തേക്കടിയില്‍ നിന്ന് ബോട്ട് മാര്‍ഗം അണക്കെട്ടിലെത്തിയ സംഘം പ്രധാന അണക്കെട്ട്, ബേബി ഡാം, ഗാലറി എന്നിവിടങ്ങളില്‍ പരിശോധന നടത്തിയിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര ഉപസമിതിയാണ് യോഗം ബഹിഷ്കരിച്ചതെന്നും ശ്രദ്ധേയമാണ്. ഇതിനു മുന്‍പ് 2010-2012 കാലഘട്ടത്തിലാണ് അണക്കെട്ടിന്‍റെ സുരക്ഷാ പരിശോധന ശാസ്ത്രീയമായി നടന്നത്. 

Contact the author

National Desk

Recent Posts

National Desk 12 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 15 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 16 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 16 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 17 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More