മാര്‍ച്ച്‌ 1 മുതല്‍ പൊതു ഇടങ്ങളില്‍ മാസ്ക് വേണ്ട; പുതിയ തീരുമാനവുമായി യു എ ഇ

അബുദാബി: കൊവിഡ് കേസുകളില്‍ തുടര്‍ച്ചയായ കുറവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് നിയന്ത്രണങ്ങളില്‍ ഇളവുവരുത്താന്‍ യു എ ഇ. മാര്‍ച്ച് 1 മുതല്‍ പൊതു ഇടങ്ങളില്‍ മാസ്ക് ഉപയോഗിക്കേണ്ടതില്ല. എന്നാല്‍ അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമായും ധരിക്കണമെന്നും യു എ ഇ ഭരണകൂടം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലുള്ളവരുടെ ക്വാറന്റൈന്‍ രീതിയിലും മാറ്റങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്. സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ അഞ്ച് ദിവസത്തിനുള്ളില്‍ രണ്ട് തവണ പി സി ആര്‍ ടെസ്റ്റ്‌ നടത്തണം. കൊവിഡ് ബാധിതരുടെ ഐസൊലേഷന്‍ രീതിക്ക് വ്യത്യാസമില്ലെന്നും ദേശീയ ദുരന്ത നിവാരണ സമിതി വ്യക്തമാക്കി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

പള്ളികളില്‍ ആളുകള്‍ തമ്മിലുള്ള നിയന്ത്രണം തുടരും. വാക്‌സിനെടുക്കാത്ത യാത്രക്കാര്‍ 48 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവായ ക്യു ആര്‍ കോഡ് സഹിതമുള്ള പിസിആര്‍ പരിശോധന റിപ്പോര്‍ട്ട് കൈയ്യില്‍ കരുതണം. വിനോദ സഞ്ചാര മേഖലയിലെ സാമൂഹ്യ അകലം പാലിക്കല്‍ വേണ്ടെന്നും ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കി രാജ്യത്തെ പഴയ രീതിയിലേക്ക് കൊണ്ടുവരുവാനുള്ള ശ്രമത്തിലാണ് യു എ ഇ ഭരണകൂടം. പ്രാദേശിക തലത്തില്‍ കൊവിഡ് വ്യാപനമുണ്ടായാല്‍ വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ എമിറൈറ്റുകള്‍ക്കും അധികാരം നല്‍കിയിട്ടുണ്ട്. 

Contact the author

International Desk

Recent Posts

News Desk 8 months ago
Gulf

വിദേശ ജയിലുകളില്‍ 8,330 ഇന്ത്യൻ തടവുകാര്‍; ഭൂരിഭാഗം പേരും ഗള്‍ഫ് രാജ്യങ്ങളില്‍

More
More
National Desk 8 months ago
Gulf

കടലില്‍ പോയ അരക്കോടിയുടെ റോളക്സ് വാച്ച് മണിക്കൂറിനുള്ളില്‍ മുങ്ങിയെടുത്ത് ദുബായ് പോലീസ്

More
More
Web Desk 1 year ago
Gulf

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയാല്‍ ഒന്നേകാല്‍ കോടി രൂപ പിഴ

More
More
Gulf

ബാല്‍ക്കണിയില്‍ തുണി ഉണക്കാനിടരുത്; മുന്നറിയിപ്പുമായി ഒമാന്‍

More
More
Web Desk 1 year ago
Gulf

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഖത്തര്‍

More
More
Web Desk 1 year ago
Gulf

മോശം കാലാവസ്ഥ; വീടിന് പുറത്തിറങ്ങുന്നവരെ ജയിലിലടക്കുമെന്ന് യു എ ഇ

More
More