ലക്നൗ: കഴിഞ്ഞ അഞ്ചുവര്‍ഷം താന്‍ ചെയ്ത തെറ്റുകള്‍ക്ക് മാപ്പുതരണമെന്ന് അഭ്യര്‍ത്ഥിച്ച് യുപിയിലെ ബിജെപി എം എല്‍ എ ഭൂപേഷ് ചൗബേ. കഴിഞ്ഞ വര്‍ഷങ്ങളില്‍ ബിജെപിയുടെ ഭരണത്തിനുകീഴില്‍ തന്റെ നിയോജക മണ്ഡലങ്ങളില്‍ നിന്ന് സംഭവിച്ച തെറ്റുകള്‍ക്ക് ഭൂപേഷ് ജനങ്ങള്‍ക്കുമുന്നില്‍ ഏത്തമിട്ട് കൈകൂപ്പിയാണ് മാപ്പുപറഞ്ഞത്. കിഴക്കന്‍ യുപിയിലെ സോന്‍ഭദ്രയിലെ റോബര്‍ട്ട്സ്ഗഞ്ചില്‍ നടന്ന തൊഴിലാളി സമ്മേളനത്തിലായിരുന്നു എം എല്‍ എയുടെ നാടകീയമായ മാപ്പുചോദിക്കല്‍. ഭൂപേഷ് ചൗബേ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിലും റോബര്‍ട്ട്ഗഞ്ച് മണ്ഡലത്തില്‍നിന്നുതന്നെയാണ് മത്സരിക്കുന്നുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഭൂപേഷ് ചൗബേയുടെ നാടകീയമായ മാപ്പുചോദിക്കലിനെ ആര്‍പ്പുവിളികളോടെയും മുദ്രാവാക്യങ്ങള്‍ വിളിച്ചുമാണ് അണികള്‍ സ്വീകരിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ മണ്ഡലത്തിലെ ജനങ്ങള്‍ നിലവില്‍ ഭൂപേഷിനെതിരെയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. റോബര്‍ട്ട്ഗഞ്ച് മണ്ഡലത്തില്‍ മാര്‍ച്ച് 7-നാണ് വോട്ടെടുപ്പ് നടക്കുന്നത്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടതെരഞ്ഞെടുപ്പാണ് മാര്‍ച്ച് 7-ലേത്. മാര്‍ച്ച് പത്തിന് വോട്ടെണ്ണല്‍.