ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ ഇന്ത്യക്കാരുടെ പ്രിയങ്കരനായ ടാന്‍സാനിയന്‍ സ്വദേശി കിലി പോളിനെ ആദരിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷന്. കിലി ടാന്സാനിയയിലുളള ഇന്ത്യന്‍ ഹൈക്കമ്മീഷന് ഓഫീസ് സന്ദര്‍ശിക്കുകയും ചെയ്തു. കിലി പോളിനൊപ്പമുളള ചിത്രങ്ങള്‍ ഇന്ത്യന്‍ നയതന്ത്രജ്ഞന് ബിനയാ പ്രധാന് ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. 'ഇന്ന് ഒരു വിശിഷ്ടാതിഥി ഹൈക്കമ്മീഷന് ഓഫീസിലെത്തിയിരുന്നു. പ്രശസ്ത ടാന്‍സാനിയന്‍ താരം കിലി പോള്‍. നിരവധി ജനപ്രിയ ഇന്ത്യന്‍ ഗാനങ്ങള്‍ക്ക് റീലുകള്‍ ചെയ്ത് ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഇഷ്ടംപിടിച്ചുപറ്റിയ വ്യക്തി'- എന്നാണ് ബിനയ കിലിക്കൊപ്പമുളള ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്.
'ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ ആദരം ലഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്. ബിനായ സാറിനെ കണ്ടുമുട്ടാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഇന്ത്യയിലെ എന്നെ സ്നേഹിക്കുന്ന എല്ലാവര്ക്കും നന്ദി. നിങ്ങളുടെ പിന്തുണയില്ലാതെ എനിക്കിവിടെ എത്താന്‍ സാധിക്കില്ലായിരുന്നു. ജയ് ഹിന്ദ്' എന്നാണ് കിലി ഹൈക്കമ്മീഷന് ഓഫീസിലെ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്. കിലി പോളിന് ഇന്‍സ്റ്റഗ്രാമില്‍ 15 ലക്ഷത്തിലധികവും ഇന്‍സ്റ്റഗ്രാമില്‍ 2.2 മില്ല്യണ്‍ ഫോളോവേഴ്സുമുണ്ട്.
ഇന്ത്യന്‍ ജനപ്രിയ ഗാനങ്ങളുടെ നൃത്തവും ലിപ്പ് സിങ്ക് വീഡിയോകളുമാണ് കിലിയെ ഇന്ത്യക്കാര്‍ക്കിടയില്‍ പ്രശസ്തനാക്കിയത്. പരമ്പരാഗത മസായി വേഷത്തിലാണ് കിലി റീലുകളില്‍ പ്രത്യക്ഷപ്പെടാറുളളത്. ഓരോ വീഡിയോ ചെയ്യുന്നതിനുമുന്പും ഗാനങ്ങളുടെ വരികള്‍ യൂട്യൂബില്‍ പോയി പഠിച്ച് വരികളുടെ അര്‍ത്ഥം ഗൂഗിളില്‍ നോക്കി കണ്ടുപിടിച്ച് രണ്ടുമൂന്ന് ദിവസങ്ങളെടുത്താണ് ചെയ്യുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക