മോദിയും യോഗിയും സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുക മാത്രമാണ് ചെയ്തത്- സോണിയാ ഗാന്ധി

ഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. 'കഴിഞ്ഞ അഞ്ചുവര്‍ഷമായി സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുക മാത്രമാണ് ഈ സര്‍ക്കാര്‍ ചെയ്തത്. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മതിയായ വില ലഭിക്കുന്നില്ല. തൊഴിലില്ലായ്മ മൂലം യുവാക്കള്‍ വീട്ടിലിരിക്കുമ്പോഴും 12 ലക്ഷത്തിലധികം ഒഴിവുകള്‍ നികത്താന്‍ സര്‍ക്കാര്‍ വിസമ്മതിക്കുകയാണ്'- സോണിയാ ഗാന്ധി പറഞ്ഞു. യുപിയില്‍ അസാധാരണമായ വികസനമാണുണ്ടാകുന്നത് എന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെതിരെയായിരുന്നു സോണിയയുടെ പ്രതികരണം.

പെട്രോളിന്റെയും ഡീസലിന്റെയും ഭക്ഷ്യ എണ്ണയുടെയും വിലക്കയറ്റം മൂലം ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമായിരിക്കുകയാണ്. കൊവിഡ് സമയത്ത് ആവശ്യത്തിന് ഓക്‌സിജന്‍ ലഭിച്ചില്ല. രോഗികള്‍ക്ക് ആശുപത്രിയില്‍ മതിയായ ചികിത്സയില്ലായിരുന്നു, ലോക്ഡൗണ്‍ ജനങ്ങളുടെ ഉപജീവനത്തെ തകര്‍ത്തു. ജോലി നഷ്ടമായവരെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഇവിടെയെത്തിക്കുന്നതില്‍ വളരെ നിരുത്തരവാദിത്വപരമായ സമീപനമായിരുന്നു യോഗി സ്വീകരിച്ചത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കുമുന്നില്‍ അവര്‍ കണ്ണടച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍ അവരുടെ സുഹൃത്തുക്കള്‍ക്ക് വിറ്റുകൊണ്ടിരിക്കുകയാണ്'-സോണിയാ ഗാന്ധി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജനങ്ങളെ സേവിക്കാനും അവരുടെ അടിസ്ഥാന അവകാശങ്ങളെക്കുറിച്ച് അവര്‍ക്ക് അവബോധമുണ്ടാക്കിക്കൊടുക്കാനുമാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് സോണിയാ ഗാന്ധി പറഞ്ഞു. ഞങ്ങളുടെ രാഷ്ട്രീയം ക്ഷേമത്തിലധിഷ്ടിതമാണ്. കൊവിഡ് മഹാമാരിയുടെ സമയത്തും ലോക്ക്ഡൗണിലും നിങ്ങളെ സഹായിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചു യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും സ്ത്രീ സുരക്ഷയിലും അവശ്യസാധനങ്ങളുടെ വിലവര്‍ധന തടയുന്നതിലുമെല്ലാമാണ് കോണ്‍ഗ്രസ് പ്രധാന്യം കൊടുക്കുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കുംവേണ്ടിയുളള പദ്ധതികള്‍ കോണ്‍ഗ്രസ് തയാറാക്കിയിട്ടുണ്ട്. -സോണിയ കൂട്ടിച്ചേര്‍ത്തു

Contact the author

National Desk

Recent Posts

National Desk 17 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 18 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 19 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More