കൊവിഡ് നിയമലംഘനം; സാബു ജേക്കബ് ഉള്‍പ്പെടെ ആയിരത്തോളം പേര്‍ക്കെതിരെ കേസ്

കൊച്ചി: കിഴക്കമ്പലത്തെ ട്വന്‍റി ട്വന്‍റി പ്രവർത്തകന്‍ ദീപുവിന്‍റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത കിറ്റക്സ് എം ഡി സാബു ജേക്കബ് ഉള്‍പ്പെടെ കണ്ടാല്‍ അറിയാവുന്ന ആയിരം പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ദീപുവിന്‍റെ മൃതദേഹം കിഴക്കമ്പലത്ത് എത്തിച്ചത്. ട്വന്‍റി ട്വന്‍റി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷം വീട്ടിലായിരുന്നു സംസ്ക്കര ചടങ്ങുകള്‍.

അതേസമയം, ദീപുവിന്‍റെ മരണത്തില്‍ സിപിഎം കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്. ദീപുവിന്‍റെത് കൊലപാതകമാണെന്നും സിപിഎം പ്രവര്‍ത്തകരുമായി നടന്ന സംഘര്‍ഷമാണ് ഇതിന് കാരണമെന്നാണ് പൊലീസിന്‍റെ എഫ് ഐ ആറില്‍ പറയുന്നത്. ട്വന്‍റി ട്വന്‍റി പ്രവർത്തകനായതിന്‍റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും എഫ്.ഐ.ആറില്‍ പറയുന്നു. ഇതാണ് സിപിഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. സിപിഎം പ്രവര്‍ത്തകരുടെ ക്രൂരമായ ആക്രമണത്തിനു വിധേയനായ ദീപുവിന് രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആന്തരിക രക്തസ്രാവമാണെന്ന് ബോധ്യപ്പെട്ടു. സ്ഥിതി ഗുരുതരമായതോടെ ദീപുവിനെ വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച മരണം സംഭവിക്കുകയായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്റ്റ്രീറ്റ് ലൈറ്റ് ചാലഞ്ചിന്‍റെ ഭാഗമായി വിളക്കണയ്ക്കല്‍ സമരത്തിനിടെയാണ് ദീപുവിന് മര്‍ദ്ദനമേറ്റത്. കിഴക്കമ്പലം പഞ്ചായത്തിലാണ് ട്വന്റി 20യുടെ നേതൃത്വത്തില്‍ വിളക്കണയ്ക്കല്‍ സമരം നടത്തിയത്. ഇതിന്റെ ഭാഗമായി വീടുകയറി പ്രചരണം നടത്തിയ ദീപുവിനെ സിപിഎം പ്രവര്‍ത്തകരായ ബഷീര്‍, സൈനുദ്ദീന്‍, അബ്ദുറഹ്മാന്‍, അബ്ദുള്‍ അസീസ് എന്നിവര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. മൂവരേയും കോലഞ്ചേരി കോടതി റിമാന്റ് ചെയ്തു. സ്റ്റ്രീറ്റ് ലൈറ്റ് ചാലഞ്ചിനെ തകര്‍ക്കാന്‍ കുന്നത്തുനാട് എം എല്‍ എ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ട്വന്റി 20 വിളക്കണയ്ക്കല്‍ സമരം നടത്തിയത്. വൈകീട്ട് 7 മുതല്‍ 7.15 വരെ വിളക്കണച്ച് പ്രതിഷേധമായിരുന്നു സമരമുറ.

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More