ഹിജാബ്: പ്രതിഷേധത്തില്‍ പങ്കെടുത്ത 10 വിദ്യാര്‍ഥിനികള്‍ക്കെതിരെ കേസ്

കര്‍ണാടക: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തിനെതിരെയുള്ള പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്ത 10 വിദ്യാര്‍ഥിനികള്‍ക്കെതിരെ കേസ് എടുത്ത് കര്‍ണാടക പൊലീസ്. നിരോധനാജ്ഞ ലംഘിച്ച്​ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചതിനാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ഫെബ്രുവരി 17 നാണ് തുംകുറിലെ ഗവൺമെന്‍റ്​ പി.യു കോളജില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം തുടരുന്നതിനിടയിലാണ് സംസ്ഥാന സര്‍ക്കാരിന്‍റെ പുതിയ നീക്കം. 

അതേസമയം, സര്‍ക്കാര്‍ നടത്തുന്ന നൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കഴിഞ്ഞ ദിവസം കര്‍ണാടക സര്‍ക്കാര്‍ ഹിജാബ് നിരോധിച്ചിരുന്നു. മൗലാന ആസാദ് മോഡൽ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ ഉൾപ്പെടെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിലുള്ള സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾ ഹിജാബ് ധരിക്കരുതെന്നാണ് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. കോടതിയുടെ ഇടക്കാല ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ മതപരമായ വസ്ത്രങ്ങള്‍ ധരിക്കരുതെന്നാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ന്യൂനപക്ഷ ക്ഷേമ, ഹജ്ജ്, വഖഫ് മന്ത്രാലയം സെക്രട്ടറി മേജർ പി. മണിവന്നനാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ന്യൂനപക്ഷ മന്ത്രാലയത്തിന് കീഴിലുള്ള റെസിഡൻഷ്യൽ സ്‌കൂളുകൾ, കോളേജുകൾ എന്നിവക്കൊക്കെ നിരോധനം ബാധകമാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഹിജാബ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് നിലപാട് വ്യക്തമാക്കാന്‍ ഹൈക്കോടതി അറിയിച്ചു. ഹിജാബ് ഇസ്ലാമിന് അനിവാര്യമായ ഒരു വസ്ത്രമല്ലെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്രത്തിനുള്ള അവകാശത്തില്‍ ഹിജാബ് വരില്ല. ഹിജാബ് നിർബന്ധമാക്കാൻ ഭരണഘടനാ ധാര്‍മ്മികതയില്ലെന്നുമാണ് കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. കർണാടക ഹൈകോടതി ചീഫ്​ ജസ്റ്റിസിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ചാണ്​ കേസ്​ പരിഗണിക്കുന്നത്. 

Contact the author

National Desk

Recent Posts

National Desk 13 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 15 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 16 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 17 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 17 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More