കോഴിക്കോട്ട് ഉപ്പിലിട്ടത് ഇനി കിട്ടില്ല

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ ഉപ്പിലിട്ട പഴങ്ങളും പച്ചക്കറികളും വില്‍ക്കുന്നതിന് വിലക്ക്. ഉപ്പും വിനാഗിരിയും ചേര്‍ത്തുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കള്‍ക്കാണ് കോര്‍പ്പറേഷന്‍ താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ഉപ്പിലിട്ടത് വില്‍ക്കരുതെന്നാണ് കോര്‍പ്പറേഷന്റെ നിര്‍ദേശം. കോഴിക്കോട് ബീച്ചിലെ തട്ടുകടകളില്‍ നിന്ന് ഗ്ലേഷ്യല്‍ അസറ്റിക് ആസിഡ് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. 

കോഴിക്കോട് ബീച്ചിലെത്തിയ കുട്ടികള്‍ വെള്ളമെന്ന് കരുതി രാസലായനി കുടിച്ച് പൊള്ളലേറ്റതിനെ തുടര്‍ന്ന് കോര്‍പ്പറേഷനും ഭക്ഷ്യ സുരക്ഷാ വകുപ്പും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോഴിക്കോട് വരക്കല്‍ ബീച്ചിലെ രണ്ടു തട്ടുകടകളില്‍ നിന്നും ഗ്ലേഷ്യല്‍ അസറ്റിക് ആസിഡ് കണ്ടെത്തിയത്. നിരോധിച്ച രാസവസ്തുക്കളോ ആസിഡുകളോ പരിശോധനില്‍ കണ്ടെത്തിയിട്ടില്ലെന്നും ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്നത് വിനാഗിരി ലായനിയില്‍തന്നെയായിരുന്നു എന്നും ഭക്ഷ്യസുരക്ഷാ വിഭാഗം വ്യക്തമാക്കിയിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തട്ടുകടകളില്‍ ഉപ്പുലായനിയും വിനാഗിരി ലായനിയും മാത്രമേ ഭക്ഷ്യവസ്തുക്കള്‍ ഉപ്പിലിടാനായി ഉപയോഗിക്കാന്‍ പാടുളളു എന്നാണ് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ നിര്‍ദേശം. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഗുണനിലവാരമുളള സിന്തറ്റിക് വിനാഗിരി ഉപയോഗിക്കണം. തട്ടുകടകളില്‍ ഗ്ലേഷ്യല്‍ അസറ്റിക് ആസിഡ് സൂക്ഷിക്കാനോ ഭക്ഷ്യവസ്തുക്കളില്‍ നേരിട്ട് ചേര്‍ക്കാനോ പാടില്ല. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ കടകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല എന്നും നിര്‍ദേശത്തില്‍ പറയുന്നു. 

Contact the author

Web Desk

Recent Posts

Web Desk 3 months ago
Editorial

ജനനത്തിയതി തെളിയിക്കാനുളള രേഖകളുടെ കൂട്ടത്തിൽ നിന്ന് ആധാറിനെ ഒഴിവാക്കി ഇപിഎഫ്ഒ

More
More
National Desk 3 months ago
Editorial

അയോധ്യയില്‍ നടക്കാന്‍ പോകുന്നത് ആര്‍എസ്എസും ബിജെപിയും സംഘടിപ്പിക്കുന്ന 'മോദി ഷോ'- രാഹുല്‍ ഗാന്ധി

More
More
Web Desk 3 months ago
Editorial

2023-ലെ ഫിഫ ദി ബെസ്റ്റ് പുരസ്കാരം മെസിക്ക്

More
More
Web Desk 3 months ago
Editorial

'ഭഗവാന്‍ ശ്രീരാമന്‍ സ്വപ്‌നത്തില്‍ വന്നു, പ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞു'- തേജ് പ്രതാപ് യാദവ്

More
More
Web Desk 3 months ago
Editorial

എംടി വിമര്‍ശിച്ചത് പിണറായിയെയും കേരളത്തെയും തന്നെ- കെ മുരളീധരന്‍

More
More
Web Desk 3 months ago
Editorial

എംടിയുടെ 'പല്ലുളള രാഷ്ട്രീയ വിമര്‍ശനത്തിന്' നന്ദി- ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

More
More