തിരുവനന്തപുരം: സംസ്ഥാന നിയമസഭ സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുക. തുടര്‍ന്ന് 21ാം തീയതി തിങ്കളാഴ്ച സഭ യോഗം ചേര്‍ന്ന്, സഭാംഗമായിരുന്ന പി ടി തോമസിന്റെ നിര്യാണം സംബന്ധിച്ച റഫറന്‍സ് നടത്തി പിരിയും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റും മറ്റ് അനുബന്ധ രേഖകളും മാര്‍ച്ച് 11ന് ധനകാര്യ മന്ത്രിസഭയില്‍ അവതരിപ്പിക്കും. മാര്‍ച്ച് 14, 15, 16 തീയതികളിലായി ബജറ്റിനെ സംബന്ധിക്കുന്ന പൊതുചര്‍ച്ച നടക്കുന്നതും മാര്‍ച്ച് 17-ന് 2021-22 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലേക്കുള്ള അന്തിമ ഉപധനാഭ്യര്‍ത്ഥനകള്‍ സഭ പരിഗണിക്കും. 2022-23 സാമ്പത്തിക വര്‍ഷത്തെ ആദ്യ 4 മാസത്തെ ചിലവുകള്‍ നടത്തുന്നതിനുള്ള വോട്ട് ഓണ്‍ എക്കൌണ്ട് അടുത്തമാസം 22-ന് അവതരിപ്പിക്കും.