അരവിന്ദ് കെജ്രിവാളിനെ നിങ്ങള്‍ക്ക് തീവ്രവാദികളുടെ വീട്ടില്‍ കാണാം - രാഹുല്‍ ഗാന്ധി

അമൃത്സര്‍: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആം ആദ്മി പാര്‍ട്ടി തീവ്രവാദത്തിനെതിരെയും ദേശീയ സുരക്ഷയെ കരുതുന്ന വിഷയങ്ങളിലും മൃദു സമീപനമാണ് സ്വീകരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. അരവിന്ദ് കെജ്രിവാളിനെ തീവ്രവാദികളുടെ വീട്ടില്‍ നോക്കിയാല്‍ കാണാന്‍ സാധിക്കുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. 2017 ലെ തെരഞ്ഞെടുപ്പ് കാലത്ത് പഞ്ചാബിലെ മോഗയില്‍ മുന്‍ ഖാലിസ്ഥാനി നേതാവിന്റെ വീട്ടില്‍ ഒരു രാത്രി മുഴുവന്‍ കെജ്രിവാള്‍ സമയം ചെലവഴിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. എന്തൊക്കെ സംഭവിച്ചാലും കോണ്‍ഗ്രസിലെ ഒരു നേതാവിനെപ്പോലും തീവ്രവാദ ബന്ധമുള്ള ആളുകളുടെ വീട്ടില്‍ കാണാന്‍ സാധിക്കില്ലെന്നും ബര്‍ണാലയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു. 

പഞ്ചാബ് അതിര്‍ത്തി പങ്കിടുന്ന ഒരു സംസ്ഥാനമാണെന്ന്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മാത്രമേ പഞ്ചാബിനെ മനസിലാക്കാന്‍ സാധിക്കുകയുള്ളൂ. സമാധാനം ആഗ്രഹിക്കുന്നവര്‍ കോണ്‍ഗ്രസിന് തന്നെ വോട്ട് ചെയ്യണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പഞ്ചാബില്‍ ഒരു അവസരം കൂടി തരൂവെന്ന് പറഞ്ഞു വരുന്നവര്‍ നാടിനെ നശിപ്പിക്കുകയുള്ളൂ. തന്‍റെ വാക്കുകള്‍ ഓര്‍ത്തുവെച്ചോളുവെന്നും - രാഹുല്‍ ഗാന്ധി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോണ്‍ഗ്രസില്‍ നിന്നും കഴിഞ്ഞ വര്‍ഷം പ്രാഥമിക അംഗത്വം പോലും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന അമരീന്ദര്‍ സിംഗിനെയും രാഹുല്‍ ഗാന്ധി കടന്നാക്രമിച്ചു. അമരീന്ദർ സിംഗ്  പാവപ്പെട്ടവരെ കെട്ടിപ്പിടിക്കുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ, അദ്ദേഹം അങ്ങനെ ചെയ്യുന്നത് താന്‍ ഒരിക്കലും കണ്ടിട്ടില്ല. അമരീന്ദർ സിങ്ങും ബിജെപിയും തമ്മിൽ ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞ ദിവസമാണ് കോൺഗ്രസ് പാർട്ടി അദ്ദേഹത്തെ നീക്കം ചെയ്തത്. വരുന്ന തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നും ചരൺജിത് ചന്നിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പഞ്ചാബ് ഭരിക്കുമെന്നും രാഹുല്‍ ഗാന്ധി രാഹുല്‍ ഗാന്ധി പറഞ്ഞു. 

Contact the author

National Desk

Recent Posts

National Desk 7 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
National Desk 1 day ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More