2 ലക്ഷം കിലോ കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ച് ആന്ധ്രാ പൊലീസ്

വിശാഖപട്ടണം: കോടിക്കണക്കിന് രൂപ വിലവരുന്ന കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ച് ആന്ധ്രാ പൊലീസ്. ഓപ്പറേഷന്‍ പരിവര്‍ത്തനയുടെ ഭാഗമായി സംസ്ഥാനത്തുടനീളം റെയ്ഡുകള്‍ നടത്തി പിടിച്ചെടുത്ത 500 കോടിയോളം വിലമതിക്കുന്ന കഞ്ചാവാണ് കത്തിച്ചത്. വിശാഖപട്ടണത്തെ അനഗപ്പളളിയിലുളള കോഡുരു ഗ്രാമത്തില്‍വെച്ചായിരുന്നു കഞ്ചാവ് നശീകരണം. തെലങ്കാന ഡിജിപി ഗൗതം സവാങ്ങിന്റെയും മറ്റ് പൊലീസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലായിരുന്നു കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ചത്.

'ഓപ്പറേഷന്‍ പരിവര്‍ത്തന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം നവംബര്‍ 1 മുതല്‍ ഫെബ്രുവരി 8-നുളളില്‍ ആന്ധ്രാപ്രദേശില്‍ നിന്ന് പിടിച്ചെടുത്ത 2 ലക്ഷം കിലോ കഞ്ചാവാണ് നശിപ്പിച്ചത്. ഈ കാലയളവില്‍ വിശാഖപട്ടണം മേഖലയിലെ 313 ഗ്രാമങ്ങളിലായി 7553 ഏക്കറിലുണ്ടായിരുന്ന കഞ്ചാവ് കൃഷിയും നശിപ്പിച്ചിരുന്നു. 9251 കോടി രൂപ വിലവരുന്ന കഞ്ചാവ് പാടങ്ങളാണ് നശിപ്പിച്ചത്' -പൊലീസ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കഞ്ചാവ് കൃഷിയും മയക്കുമരുന്ന് കടത്തും തടയാനായി നിരന്തരം റെയ്ഡുകള്‍ നടത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് ആന്ധ്രാ പ്രദേശ്. ഡിസംബര്‍ മാസത്തില്‍മാത്രം കഞ്ചാവ് കടത്തിയതിന് 16 സംസ്ഥാനങ്ങളില്‍ നിന്നായി 4,606 പേരെ ആന്ധ്രാ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഞ്ചാവ് കൃഷികള്‍ നശിപ്പിക്കുക മാത്രമല്ല ഇത്തരം സംഘങ്ങളെ പൂര്‍ണമായും ഇല്ലാതാക്കാനായി മറ്റ് സംസ്ഥാനങ്ങളിലെ പൊലീസുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് ഡിജിപി ഗൗതം സവാങ് പറഞ്ഞു.

Contact the author

National Desk

Recent Posts

Web Desk 3 months ago
Editorial

ജനനത്തിയതി തെളിയിക്കാനുളള രേഖകളുടെ കൂട്ടത്തിൽ നിന്ന് ആധാറിനെ ഒഴിവാക്കി ഇപിഎഫ്ഒ

More
More
National Desk 3 months ago
Editorial

അയോധ്യയില്‍ നടക്കാന്‍ പോകുന്നത് ആര്‍എസ്എസും ബിജെപിയും സംഘടിപ്പിക്കുന്ന 'മോദി ഷോ'- രാഹുല്‍ ഗാന്ധി

More
More
Web Desk 3 months ago
Editorial

2023-ലെ ഫിഫ ദി ബെസ്റ്റ് പുരസ്കാരം മെസിക്ക്

More
More
Web Desk 3 months ago
Editorial

'ഭഗവാന്‍ ശ്രീരാമന്‍ സ്വപ്‌നത്തില്‍ വന്നു, പ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞു'- തേജ് പ്രതാപ് യാദവ്

More
More
Web Desk 3 months ago
Editorial

എംടി വിമര്‍ശിച്ചത് പിണറായിയെയും കേരളത്തെയും തന്നെ- കെ മുരളീധരന്‍

More
More
Web Desk 3 months ago
Editorial

എംടിയുടെ 'പല്ലുളള രാഷ്ട്രീയ വിമര്‍ശനത്തിന്' നന്ദി- ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

More
More