കലിങ്ക്‌നഗര്‍: തെലങ്കാനയില്‍ ബസില്‍ കയറിയ പൂവന്‍കോഴിക്ക് ടിക്കറ്റെടുപ്പിച്ച് കണ്ടക്ടര്‍. തെലങ്കാന സ്റ്റേറ്റ് ട്രാന്‍സ് കോര്‍പ്പറേഷന്റെ ബസില്‍ കയറിയ മുഹമ്മദ് അലി എന്ന യാത്രക്കാരനാണ് ഈ വിചിത്രമായ അനുഭവമുണ്ടായത്. തെലങ്കാനയില്‍ നിന്നും കലിങ്ക്‌നഗറിലേക്കുളള യാത്രയിലാണ് മുഹമ്മദ് അലി തന്റെ കോഴിക്കും ഫുള്‍ ടിക്കറ്റെടുക്കാന്‍ നിര്‍ബന്ധിതനായത്. ജീവനുളള ആര് ബസില്‍ കയറിയാലും അതിന് ടിക്കറ്റെടുക്കണം എന്നാണ് കണ്ടക്ടര്‍ അദ്ദേഹത്തോട് പറഞ്ഞത്. തുടര്‍ന്ന് കോഴിക്ക് 30 രൂപ ടിക്കറ്റ് നിരക്ക് ഈടാക്കുകയും ചെയ്തു.
ഒരു തുണിയില്‍ പൊതിഞ്ഞുപിടിച്ച നിലയിലാണ് മുഹമ്മദ് അലി കോഴിയെ ബസില്‍ കയറ്റിയത്. ആദ്യം ടിക്കറ്റെടുക്കുമ്പോള്‍ കണ്ടക്ടര്‍ കോഴിയെ കണ്ടിരുന്നില്ല. യാത്ര പകുതിവഴിയെത്തിയപ്പോഴാണ് കോഴിയുള്ള വിവരം കണ്ടക്ടര്‍ ശ്രദ്ധിക്കുന്നത്. ഉടന്‍ തന്നെ ടിക്കറ്റ് ആവശ്യപ്പെടുകയായിരുന്നു. കോഴിക്ക് ടിക്കറ്റെടുക്കാന്‍ പറ്റില്ലെന്ന് മുഹമ്മദ് അലി പറഞ്ഞെങ്കിലും അതില്ലാതെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് കണ്ടക്ടര്‍ ഉറച്ചുപറഞ്ഞു. ഇതോടെ ടിക്കറ്റ് എടുക്കാന്‍ മുഹമ്മദ് അലി നിര്‍ബന്ധിതനായി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ജീവനുളള ആരും ബസില്‍ കയറിയാല്‍ ടിക്കറ്റെടുക്കണം. ടിക്കറ്റെടുക്കാതെ യാത്രചെയ്യുന്നത് ശിക്ഷാര്‍ഹമാണ്. അത് കോഴിയായാലും മനുഷ്യനായാലും ടിക്കറ്റ് എടുക്കുക തന്നെ വേണം. വിദേശരാജ്യങ്ങളില്‍ ടിക്കറ്റെടുക്കാതെ പൊതുഗതാഗതസംവിധാനം ഉപയോഗിക്കുന്നത് വലിയ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്' എന്നാണ് കണ്ടക്ടര്‍ പറയുന്നത്. മുഹമ്മദ് അലിയും കണ്ടക്ടര്‍ കണ്ടക്ടറും തമ്മില്‍ സംസാരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.