കോഴിക്കോട്: അരികുവല്ക്കരിക്കപ്പെട്ടവര്ക്കും പാവപ്പെട്ടവര്‍ക്കുംവേണ്ടി പ്രവര്‍ത്തിച്ചതാണ് കുറ്റമെങ്കില്‍ അത് ആവര്ത്തിക്കാന്തന്നെയാണ് തീരുമാനമെന്ന് മീഡിയാ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്. സാധാരണക്കാര്‍ക്കായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിന്റെ വിലക്കിനുപുറമേ തനിക്കും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിപരമായ ആക്രമണങ്ങളും ഉണ്ടാവുകയാണെന്നും അദ്ദേഹം പറഞ്ഞു. മീഡിയാ വണിന് വിലക്കേര്‍പ്പെടുത്തിയതിനുപിന്നാലെ പ്രമോദ് രാമനും സ്മൃതി പരുത്തിക്കാടുമുള്പ്പെടെയുളള മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ലൈംഗിക അധിക്ഷേമമുള്പ്പെടെ സൈബര്‍ ആക്രമണം നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രമോദ് രാമന്റെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'പത്തുവര്‍ഷമായി മീഡിയാ വണ്‍ മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. മീഡിയാവണിന്റെ ഭാഗത്തുനിന്ന് രാജ്യദ്രോഹപ്രവര്‍ത്തനമോ ദേശസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളോ ഉണ്ടായിരുന്നെങ്കില്‍ നേരത്തെ തന്നെ ഈ സര്‍ക്കാരിന് നടപടി എടുക്കാമായിരുന്നല്ലോ. ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കുമ്പോഴാണോ ബോധോദയമുണ്ടാകുന്നത്. കോടതിയില്‍ സമര്‍പ്പിച്ച രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ മീഡിയാവണ്ണിനെ കുറ്റപ്പെടുത്താനോ ശിക്ഷിക്കാനോ ഒന്നുംതന്നെ ഇല്ലെന്ന് ഉറപ്പാണ്. മീഡിയാ വണ്‍ ഒരു തുറന്ന പുസ്തകമാണ്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാം'- പ്രമോദ്് രാമന് പറഞ്ഞു.