നിയമസഭയിലേക്ക് ഹിജാബ് ധരിച്ചുതന്നെ പോകും, ധൈര്യമുണ്ടെങ്കില്‍ തടഞ്ഞുനോക്ക്- കോണ്‍ഗ്രസ് എം എല്‍ എ

ബംഗളുരു: കര്‍ണാടകയില്‍ ഹിജാബ് വിവാദം തുടരുന്നതിനിടെ കലബുറഗി ജില്ലാ കളക്ടറുടെ ഓഫീസിനുമുന്നില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ കനീസ് ഫാത്തിമ. വാര്‍ഷിക പരീക്ഷകള്‍ അടുത്തെത്തിയ സമയത്താണ് സംസ്ഥാന സര്‍ക്കാര്‍ ഹിജാബ് നിരോധിക്കാന്‍ പോകുന്നതെന്നും അത് സംസ്ഥാനത്തെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്നോട്ടുവലിക്കുന്നവയാണെന്നും കനീസ് ഫാത്തിമ പറഞ്ഞു. കലബുറഗിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

'ഞാന്‍ ഹിജാബ് ധരിച്ചാണ് നിയമസഭയിലേക്ക് പോകുന്നത്. ധൈര്യമുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് എന്നെ തടയാന്‍ ശ്രമിക്കാം. ഹിജാബിന്റെ നിറം യൂണീഫോമിന് അനുസൃതമായി മാറ്റാന്‍ ഞങ്ങള്‍ തയാറാണ്. പക്ഷേ അത് ധരിക്കുന്നതില്‍ നിന്ന് ഞങ്ങളെ വിലക്കാന്‍ അനുവദിക്കില്ല. ഇത്രയും കാലം ഞങ്ങള്‍ ഇതുതന്നെയാണ് ധരിച്ചിരുന്നത്. ബുര്‍ഖയും ഹിജാബുമൊന്നും പുതിയ കാര്യമല്ല. പിന്നെ എന്തുകൊണ്ടാണ് ഇപ്പോള്‍ അത് ധരിക്കുന്നതിനെ എതിര്‍ക്കുന്നത്? വിഷയത്തില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്ക് നിവേദനം കൈമാറും. ഉഡുപ്പിയിലും പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്' കനീസ് ഫാത്തിമ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഹിജാബ് ധരിക്കുന്നത് സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ഐക്യത്തിന് വിളളലേല്‍പ്പിക്കുമെന്നും ഹിജാബ് ധരിച്ച് സ്‌കൂളുകളിലും കോളേജുകളിലും പ്രവേശിക്കരുതെന്നും കര്‍ണാടക വിദ്യാഭ്യാസവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനുപിന്നാലെ രാജ്യത്തുടനീളം വലിയ രീതിയിലുളള പ്രതിഷേധങ്ങളാണ് ഉയരുന്നത്. വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയടക്കമുളള നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.   

Contact the author

National Desk

Recent Posts

Web Desk 3 months ago
Editorial

ജനനത്തിയതി തെളിയിക്കാനുളള രേഖകളുടെ കൂട്ടത്തിൽ നിന്ന് ആധാറിനെ ഒഴിവാക്കി ഇപിഎഫ്ഒ

More
More
National Desk 3 months ago
Editorial

അയോധ്യയില്‍ നടക്കാന്‍ പോകുന്നത് ആര്‍എസ്എസും ബിജെപിയും സംഘടിപ്പിക്കുന്ന 'മോദി ഷോ'- രാഹുല്‍ ഗാന്ധി

More
More
Web Desk 3 months ago
Editorial

2023-ലെ ഫിഫ ദി ബെസ്റ്റ് പുരസ്കാരം മെസിക്ക്

More
More
Web Desk 3 months ago
Editorial

'ഭഗവാന്‍ ശ്രീരാമന്‍ സ്വപ്‌നത്തില്‍ വന്നു, പ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞു'- തേജ് പ്രതാപ് യാദവ്

More
More
Web Desk 3 months ago
Editorial

എംടി വിമര്‍ശിച്ചത് പിണറായിയെയും കേരളത്തെയും തന്നെ- കെ മുരളീധരന്‍

More
More
Web Desk 3 months ago
Editorial

എംടിയുടെ 'പല്ലുളള രാഷ്ട്രീയ വിമര്‍ശനത്തിന്' നന്ദി- ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

More
More