വാവ സുരേഷിനുവേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തി തമിഴ്‌നാട് പൊലീസും പൊതുപ്രവര്‍ത്തകരും

ചെന്നൈ: പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ജീവനുവേണ്ടി പ്രത്യേക പൂജ നടത്തി തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥരും പൊതുപ്രവര്‍ത്തകരും. തെങ്കാശി ജില്ലയിലെ ശ്രീപാല്‍വണ്ണനാഥര്‍ ക്ഷേത്രത്തിലാണ് വാവ സുരേഷിനായി പ്രത്യേക പൂജകളും വഴിപാടുകളും നടത്തിയത്. കരിവാലം വണ്ടന്നൂര്‍ പൊലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കാളിരാജന്‍, സബ് ഇന്‍സ്‌പെക്ടര്‍ രാജഗോപാല്‍, പഞ്ചായത്ത് പ്രസിഡന്റ് മാരിയപ്പന്‍, പൊതുപ്രവര്‍ത്തകരായ പളണിവേല്‍ രാജന്‍, ശരവണപെരുമാള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൂജ.

ഹിന്ദുപുരാണത്തില്‍ നാഗങ്ങള്‍ക്ക് വലിയ പ്രാധാന്യമാണുളളത്. അതുകൊണ്ടുതന്നെ പാമ്പുകളെ പിടിച്ച് കൊല്ലാതെ അവയെ സുരക്ഷിതമായ വാസസ്ഥലങ്ങളിലേക്ക് തുറന്നുവിടുന്ന വാവ സുരേഷിനോട് തമിഴ്‌നാട്ടിലെ ഒരു വിഭാഗം ആളുകള്‍ക്ക് വലിയ ആരാധനയാണ്. പൂജയോടനുബന്ധിച്ച് വാവ സുരേഷ് രാജവെമ്പാലയടക്കമുളള പാമ്പുകളെ പിടിച്ച് നില്‍ക്കുന്ന ചിത്രങ്ങളുള്‍പ്പെടുത്തിയ കട്ടൗട്ടുകളും ഫോട്ടോകളും പിടിച്ചായിരുന്നു ജനങ്ങള്‍ ക്ഷേത്രത്തിലേക്കെത്തിയത്. അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവരുന്നുണ്ടെന്ന വാര്‍ത്തകള്‍ വളരെയധികം സന്തോഷം നല്‍കുന്നതാണെന്നും ദൈവം അദ്ദേഹത്തെ രക്ഷിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥരും പൊതുപ്രവര്‍ത്തകരും പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ട്. അദ്ദേഹം നാളെ ആശുപത്രി വിട്ടേക്കും. വാവ സുരേഷ് സംസാരശേഷിയും ഓര്‍മ്മശക്തിയും പൂര്‍ണമായും വീണ്ടെടുത്തെന്നും ആന്റിബയോട്ടിക്കുകള്‍ മാത്രമാണ് ഇപ്പോള്‍ നല്‍കുന്നതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് സുരേഷിനെ മൂര്‍ഖന്റെ കടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും വാവ സുരേഷ് അബോധാവസ്ഥയിലായിരുന്നു.  തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലായത്തോടെ ഡോക്ടര്‍മാരുടെ സംഘം  ചികിത്സാരീതിയില്‍ മാറ്റം വരുത്തി. മരുന്നുകളുടെയും 'ആന്റി സ്നേക്ക് വെനത്തിന്റെ'യും അളവ് കൂട്ടി നല്‍കിയ വിദഗ്ദ ചികിത്സയാണ് വാവ സുരേഷിനെ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു നടത്തിയത്. 

Contact the author

National Desk

Recent Posts

National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 1 day ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 2 days ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 2 days ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More