മലപ്പുറത്ത് ഹിന്ദുക്കള്‍ക്ക് വിലക്കെന്ന സ്വാമിയുടെ അവകാശവാദം പൊളിച്ചടുക്കി അവതാരകന്‍

കോഴിക്കോട്: യൂട്യൂബ് ചാനല്‍ ചര്‍ച്ചക്കിടെ മലപ്പുറം ജില്ലക്കെതിരെ വിവാദപരാമര്‍ശം നടത്തി സ്വാമി. കേരളത്തിലുളള ഒരു ജില്ലയില്‍ ഹിന്ദുകള്‍ക്ക് പ്രവേശനമില്ലെന്നാണ് ഇയാള്‍ ചാനല്‍ ചര്‍ച്ചക്കിടെ പറഞ്ഞത്. ഏത് ജില്ലയാണെന്ന് പറയണമെന്ന് ആവശ്യമുയര്‍ന്നപ്പോള്‍ മലപ്പുറം എന്നായിരുന്നുസ്വാമിയുടെ മറുപടി. തമിഴ് യൂട്യൂബ് ചാനലായ 'ബിഹൈന്റ് വുഡ്‌സ് എയറി'ല്‍ ജാതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ നടന്ന ചര്‍ച്ചയിലായിരുന്നു സ്വാമിയുടെ വിവാദ പരാമര്‍ശം. 

മലപ്പുറം ജില്ലയില്‍ ഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന് ഇയാളുടെ പരാമര്‍ശത്തെ ഉടന്‍തന്നെ അവതാരകനും ക്യാമറാമാനും പൊളിച്ചടുക്കുകയായിരുന്നു. താന്‍ മലപ്പുറം ജില്ലയില്‍ പോയിട്ടുണ്ടെന്നും ഷോ പകര്‍ത്തുന്ന ക്യാമറാമാന്‍ മനോജ് മലപ്പുറംകാരനാണ് എന്നുമാണ് അവതാരകന്‍ പറഞ്ഞത്. തുടര്‍ന്ന് അദ്ദേഹം മനോജിനോട് മലപ്പുറത്ത് അത്തരം പ്രശ്‌നങ്ങളുണ്ടോ എന്ന് ചോദിക്കുന്നുണ്ട്. ഞാന്‍ മലപ്പുറംകാരനാണ്. അവിടെ ആര്‍ക്കുവേണമെങ്കിലും പോകാം. ഒരു പ്രശ്‌നവുമില്ല എന്നായിരുന്നു ക്യാമറാമാന്റെ മറുപടി. ഇതോടെ എന്നോട് മലപ്പുറത്തുനിന്നുളള ഒരാള്‍തന്നെയാണ് ഇക്കാര്യംപറഞ്ഞത് എന്നുപറഞ്ഞ് സ്വാമി ഒഴിഞ്ഞുമാറുകയായിരുന്നു

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വീഡിയോ വൈറലായതോടെ സ്വാമിക്കെതിരെ വലിയ തോതിലുളള വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്.  മലപ്പുറം ജില്ലക്കെതിരെ ഇതാദ്യമായല്ല ഇത്തരം വര്‍ഗീയ പ്രചാരണങ്ങള്‍ നടക്കുന്നത്. പാലക്കാട് പന്നിക്ക് വെച്ച പടക്കം തിന്ന് ആന ചെരിഞ്ഞ സംഭവത്തില്‍ മനേകാ ഗാന്ധിയും പ്രകാശ് ജാവദേക്കറുമടക്കമുളള കേന്ദ്രമന്ത്രിമാര്‍ സംഭവം നടന്നത് മലപ്പുറത്താണെന്നും അത് ഇന്ത്യന്‍ സംസ്‌കാരമല്ലെന്നും പറഞ്ഞിരുന്നു. മലപ്പുറത്തല്ല ആന ചെരിഞ്ഞതെന്ന് വാര്‍ത്ത വന്നെങ്കിലും അവര്‍ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 3 months ago
Editorial

ജനനത്തിയതി തെളിയിക്കാനുളള രേഖകളുടെ കൂട്ടത്തിൽ നിന്ന് ആധാറിനെ ഒഴിവാക്കി ഇപിഎഫ്ഒ

More
More
National Desk 3 months ago
Editorial

അയോധ്യയില്‍ നടക്കാന്‍ പോകുന്നത് ആര്‍എസ്എസും ബിജെപിയും സംഘടിപ്പിക്കുന്ന 'മോദി ഷോ'- രാഹുല്‍ ഗാന്ധി

More
More
Web Desk 3 months ago
Editorial

2023-ലെ ഫിഫ ദി ബെസ്റ്റ് പുരസ്കാരം മെസിക്ക്

More
More
Web Desk 3 months ago
Editorial

'ഭഗവാന്‍ ശ്രീരാമന്‍ സ്വപ്‌നത്തില്‍ വന്നു, പ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞു'- തേജ് പ്രതാപ് യാദവ്

More
More
Web Desk 3 months ago
Editorial

എംടി വിമര്‍ശിച്ചത് പിണറായിയെയും കേരളത്തെയും തന്നെ- കെ മുരളീധരന്‍

More
More
Web Desk 3 months ago
Editorial

എംടിയുടെ 'പല്ലുളള രാഷ്ട്രീയ വിമര്‍ശനത്തിന്' നന്ദി- ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

More
More