സ്കൂളുകള്‍ തുറക്കാന്‍ തീരുമാനം; ഈ മാസം 14ന് ക്ലാസുകള്‍ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കാന്‍ തീരുമാനമായി. ഇന്ന് ചേര്‍ന്ന അവലോകനയോഗത്തിലാണ് തീരുമാനം. പത്ത്, പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകള്‍ ഫെബ്രുവരി 7 ന് തുറക്കും. മറ്റ് ക്ലാസുകള്‍ 14 നാണ് ആരംഭിക്കുക. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ജനുവരി 21നാണ് സ്‌കൂളുകൾ അടച്ചത്. പത്ത്, പ്ലസ് വൺ, പ്ലസ് ടു ക്ലാസ്സുകൾ വൈകിട്ട് വരെ നീട്ടുന്ന കാര്യവും ആലോചിക്കുന്നുണ്ട്. പൊതുപരീക്ഷകൾക്ക് മുൻപായി പാഠഭാ​ഗങ്ങൾ തീ‍ർക്കുക എന്ന ലക്ഷ്യത്തോടെയാണ് അധ്യായന സമയം നീട്ടുന്നത്. കോളജുകളിൽ ക്ലാസുകൾ ഏഴിന് ആരംഭിക്കും. ഞായറാഴ്ചകളിലെ നിയന്ത്രണം തുടരും. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മലപ്പുറവും കോഴിക്കോടും എ കാറ്റഗറയിലാണ്. ബാക്കി ജില്ലകളെല്ലാം ബി കാറ്റഗറിയിലും. ഒരു കാറ്റഗറിയിലും ഉൾപ്പെടാത്തതിനാൽ കാസർകോട് ജില്ലയിൽ പൊതുവിലുള്ള കൊവിഡ് പ്രോട്ടോക്കോൾ മാത്രമേ ഉണ്ടാവൂ. എല്ലാ ആരാധനാലയങ്ങളിലും ഇരുപത് പേരെ പ്രവേശിപ്പിക്കാന്‍ തീരുമാനമായി. ഞായറാഴ്ചയും ആരാധനാലായങ്ങളില്‍ പ്രവേശനം അനുവദിക്കും. കേസുകളിൽ കുറവ് വരുന്ന മുറയ്ക്ക് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ കൊണ്ടു വരാം എന്നാണ് സർക്കാരിൻ്റെ നിലപാട്. അതിനാൽ അടുത്ത ആഴ്ചയോടെ വിപുലമായ ഇളവുകൾ വന്നേക്കും.

Contact the author

Web Desk

Recent Posts

Web Desk 18 hours ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 21 hours ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 1 day ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 1 day ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 1 day ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More
Web Desk 1 day ago
Keralam

ഗായകനും സംഗീതജ്ഞനുമായ കെ ജി ജയന്‍ അന്തരിച്ചു

More
More