ചെന്നിത്തലക്ക് തിരിച്ചടി; മന്ത്രി ആര്‍ ബിന്ദുവിന് ലോകായുക്തയുടെ ക്ലീന്‍ ചിറ്റ്

തിരുവനന്തപുരം: കണ്ണൂര്‍ വിസി നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്ന് ലോകായുക്ത. കണ്ണൂർ വി സിയുടെ പുനർനിയമനത്തിൽ എ.ജിയുടെ നിയമോപദേശം ലഭിച്ചിരുന്നുവെന്നും ലോകായുക്തയുടെ ഉത്തരവില്‍ പറയുന്നു. മന്ത്രി സര്‍വ്വകലാശാലക്ക് പുറത്തുള്ള ആള്‍ അല്ല. പ്രൊ വൈസ് ചാന്‍സിലറാണ്. അതിനാല്‍ വി സിയായി പ്രഫ. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്തെഴുതിയതിനെ അധികാര ദുര്‍വിനിയോഗത്തിന്‍റെ ഭാഗമായി കാണാന്‍ സാധിക്കില്ലെന്നും ലോകായുക്ത വ്യക്തമാക്കി. മന്ത്രി നല്‍കിയത് നിര്‍ദ്ദേശം മാത്രമാണ്. ഗവര്‍ണര്‍ക്ക് അത് സ്വീകരിക്കാനോ തള്ളിക്കളയാനോ സാധിക്കും. വി സിയുടെ പ്രായപരിധി കണ്ണൂർ സർവകലാശാല ചട്ടത്തിൽ പറയുന്നില്ലെന്നും ലോകായുക്ത പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഗവര്‍ണറുടെ ഓഫീസിനെതിരെയും ലോകായുക്ത വിമര്‍ശനമുന്നയിച്ചു. ഗവർണർ ആവശ്യപ്പെട്ടതുകൊണ്ടാണ് മന്ത്രി നിർദ്ദേശം നൽകിയതെന്ന് സർക്കാർ അഭിഭാഷകൻ പറഞ്ഞിട്ടില്ല. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഗവര്‍ണറുടെ ഓഫീസ് പത്രക്കുറിപ്പ് പുറത്തിറക്കേണ്ടിയിരുന്നില്ലെന്നും ലോകായുക്ത കൂട്ടിച്ചേര്‍ത്തു. വിസി പുനർനിയമനത്തിന് രാജ്ഭവൻ നിർദേശം നൽകിയില്ലെന്നും പുനർനിയമന നടപടി തുടങ്ങിയത് മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ചേർന്നാണെന്നുമായിരുന്നു രാജ്ഭവൻ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നത്. വിസി നിയമനത്തിൽ സ്വജനപക്ഷപാതം കാണിച്ച ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദുവിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിലാണ് ലോകായുക്തയുടെ വിധി. 

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

അറിവില്ലായ്മ രാഷ്ട്രീയത്തില്‍ അയോഗ്യതയല്ല; സജി ചെറിയാന്‍റെ വെറും നാക്ക് പിഴയല്ല -ശശി തരൂര്‍

More
More
Web Desk 6 hours ago
Keralam

വിജയ്‌ ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യം തള്ളണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

More
More
Web Desk 7 hours ago
Keralam

സജി ചെറിയാന് രാജിവെച്ച് ആര്‍ എസ് എസില്‍ ചേരാം, കേന്ദ്രമന്ത്രിയാകാം- പ്രതിപക്ഷ നേതാവ്

More
More
Web Desk 8 hours ago
Keralam

നാടകം കളിച്ചു നിന്നാല്‍ എം എല്‍ എ സ്ഥാനവും നഷ്ടമാകും - സജി ചെറിയാനോട് കെ മുരളീധരന്‍

More
More
Web Desk 10 hours ago
Keralam

സജി ചെറിയാന്റെ പരാമര്‍ശം ഗുരുതരം; വിമര്‍ശനവുമായി സി പി ഐ

More
More
Web Desk 10 hours ago
Keralam

വിജയ്‌ ബാബുവിന്‍റെ മാസ് എന്‍ട്രി വീഡിയോ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇടവേള ബാബു എ എം എം എയില്‍ നിന്നും അവധിയില്‍ പോകുന്നു

More
More