ഒമിക്രോണിനെക്കാള്‍ അപകടകാരിയാണ് 'ഒ മിത്രോം'- ശശി തരൂര്‍

ഡല്‍ഹി: രാജ്യത്തെ അഭിസംബോധന ചെയ്തുളള പ്രസംഗങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉപയോഗിക്കുന്ന 'മിത്രോം' എന്ന സംബോധനയെ പരിഹസിച്ച്  ശശി തരൂര്‍ എംപി. കൊവിഡിന്റെ വകഭേദമായ ഒമിക്രോണിനെക്കാള്‍ ഭീകരമാണ് 'ഒ മിത്രോം' എന്നാണ് ശശി തരൂര്‍ പറഞ്ഞത്. 'ഒമിക്രോണിനെക്കാള്‍ ഭയപ്പെടേണ്ടത് ഒ മിത്രോമിനെയാണ്. ഭിന്നിപ്പും വിദ്വേഷവും മതഭ്രാന്തും പ്രോത്സാഹിപ്പിക്കുന്നതിലൂടെ, ഭരണഘടനയെ അസ്ഥിരപ്പെടുത്തുന്നത്തിലൂടെ, ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നത്തിലൂടെ ഈ വാക്കിന്റെ  അനന്തരഫലങ്ങള്‍ നമ്മള്‍ അനുഭവിക്കുകയാണ്. ഈ വൈറസിന് ഇതിനേക്കാള്‍ തീവ്രത കുറഞ്ഞ മറ്റ് വകഭേദങ്ങളില്ല'-എന്നായിരുന്നു ശശി തരൂര്‍ ട്വീറ്റ് ചെയ്തത്.

ബിജെപിക്കും ആര്‍എസഎസിനുമെതിരെ നിരന്തരം വിമര്‍ശനങ്ങളുന്നയിക്കുന്ന നേതാവാണ് ശശി തരൂര്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അദ്ദേഹം ഈ രാജ്യത്തിന് എത്രമാത്രം നാശനഷ്ടങ്ങളുണ്ടാക്കിയെന്ന് അറിയില്ലെന്നും ബിജെപി ഭരണത്തിനുകീഴില്‍ ഇന്ത്യ ശ്മശാനഭൂമിയായി മാറിയെന്നുമാണ് ശശി തരൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ശശി തരൂരിന്റെ പ്രസ്താവന രാജ്യത്തെ കൊവിഡ് സാഹചര്യത്തെ ലഘൂകരിക്കാനുളള ശ്രമത്തിന്റെ ഭാഗമാണെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല പറഞ്ഞു. രാഹുല്‍ ഗാന്ധി നിരന്തരം കോണ്‍ഗ്രസിനെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുകയാണ് എന്നാല്‍ കോണ്‍ഗ്രസ് രാജ്യത്തിന്റെ ഗുരുതരമായ സാഹചര്യത്തെ ലഘൂകരിച്ച് സംസാരിക്കുകയാണ് എന്നാണ് ഷെഹ്‌സാദ് പറഞ്ഞത്.

Contact the author

National Desk

Recent Posts

National Desk 22 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 22 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 2 days ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 2 days ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More