സുന്നികളുടെ ഐക്യത്തിനായി കാന്തപുരം വിഭാഗം

കോഴിക്കോട്: സുന്നി വിഭാഗത്തിലെ ഐക്യം ശക്തിപ്പെടുത്തണമെന്ന ആഹ്വാനവുമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ വിഭാഗം. കാന്തപുരം സമസ്തയുടെ മുഖപത്രമായ 'സിറാജ്' ഇന്ന് പ്രസിദ്ധീകരിച്ച 'വേണ്ടത് സുന്നി ഉലമാ സഖ്യം' എന്നാ ലേഖനത്തിലാണ് ഈ ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത്. കേരളാ മുസ്ലീം ജമാഅത്ത് കേന്ദ്ര ബോര്‍ഡ് അംഗം സുലൈമാന്‍ സഖാഫി മാളിയേക്കള്‍ ആണ് ലേഖന കര്‍ത്താവ്.

സമസ്തയുടെയും എ പി വിഭാഗത്തിന്റെയും നിരുപാധികമായ ലയനമല്ല ലേഖനം മുന്നോട്ടുവെയ്ക്കുന്നത്. പകരം സമുദായ ശരീരത്തെ അപഭ്രംശങ്ങളില്‍ നിന്ന് രക്ഷിച്ചെടുക്കാനുള്ള ഐക്യപ്പെട്ടുള്ള മുന്നോട്ടുപോക്കാണ്. പരസ്പര വൈരുദ്ധ്യങ്ങള്‍ക്കിടയിലും പൊതുതാത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയപ്പാര്‍ട്ടികളുടെ സഖ്യത്തെ മാതൃകയാക്കിയുള്ള ഐക്യപ്പെടല്‍ ഉണ്ടാകണം. എന്നാല്‍ പള്ളികള്‍, മദ്രസകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയെല്ലാം നിലവിലുള്ള നിലയില്‍ തുടര്‍ന്ന് കൊള്ളട്ടെ എന്നും കര്‍മ്മപദ്ധതികള്‍ എകീകരിക്കണമെന്നും ലേഖനം ആവശ്യപ്പെടുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സിപിഎം, ലീഗ് പക്ഷങ്ങളില്‍ രണ്ടു വിഭാഗങ്ങളയി നിലകൊള്ളുന്ന എ പി, സമസ്ത സംഘടനകള്‍ കുറച്ചുകാലങ്ങളായി ഐക്യത്തിന്‍റെ പാതയിലാണ്. വിവിധ വിഷയങ്ങളില്‍ ലീഗിനോട് വിയോജിച്ചു കൊണ്ട് സമസ്ത രംഗത്ത് വന്നിരുന്നു. ഏറ്റവും ഒടുവില്‍ വഖഫ് വിഷയവുമായി ബന്ധപ്പെട്ട് ലീഗും സമസ്തയും തമ്മിലുണ്ടായ അകല്‍ച്ചയാണ് കാന്തപുരം വിഭാഗത്തെയും സമസ്ത കേരള ജംഇയ്യത്തുല് ഉലമയേയും ഇപ്പോള്‍ അടുപ്പിച്ചിരിക്കുന്നത്. ഈ അവസരം ഫലപ്രദമായി ഉപയോഗിക്കാനുള്ള ശ്രമങ്ങളാണ് ഇരുവിഭാഗം സുന്നി നേതാക്കളില്‍ നിന്നും ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇതിന്‍റെ പ്രതിഫലനമാണ് സിറാജ് ലേഖനമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 7 hours ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 day ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 3 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

യുഡിഎഫിനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബിജു രമേശ്

More
More