നടിയെ ആക്രമിച്ച കേസ്; പ്രചരിക്കുന്നത് തന്‍റെ പഴയ ഓഡിയോ - നടന്‍ ലാല്‍

കൊച്ചി: നടിയെ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട് നാല് വര്‍ഷം മുന്‍പ് മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ പുതിയതെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നതിനെതിരെ പ്രതികരണവുമായി നടന്‍ ലാല്‍. ആക്രമണത്തിനിരയായ നടി വീട്ടിലേക്ക് അഭയം തേടി വന്നിട്ട് നാലുവര്‍ഷത്തോളമാകുന്നു. ആ ദിവസങ്ങളില്‍ സംഭവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം പറയേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അതിനുശേഷം ഇന്ന് വരെ ഈ കേസുമായി ബന്ധപ്പെട്ട് യാതൊരുവിധത്തിലുള്ള പ്രതികരണവും എന്‍റെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല. യഥാര്‍ത്ഥ കുറ്റവാളി ആരാണെങ്കിലും ശിക്ഷിപ്പെടണമെന്നും ഇരയോട്‌ ഒപ്പമാണ് താണെന്നും ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ആക്രമണത്തിന് പിന്നില്‍ ദിലീപ് ആണെന്ന് കരുതുന്നില്ലെന്ന വാക്കുകളാണ് വീഡിയോയില്ലാതെ ശബ്ദം മാത്രമായി പ്രചരിക്കുന്നത്. ഇതിനെതിരെയാണ് നടന്‍ രംഗത്തെത്തിയത്.

'നാല് വര്‍ഷം മുന്‍പ് ദിലീപിനെ മുള്‍മുനയില്‍ നിര്‍ത്തിയുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഞാന്‍ മറുപടി പറഞ്ഞിരുന്നു. ആരാണ് കുറ്റക്കാരന്‍, ആരാണ് നിരപരാധിയെന്നൊക്കെ തെളിയിക്കാന്‍ ഇവിടെ പൊലീസും നിയമസംവിധാനവുമുണ്ട്. അവര്‍ അത് അന്വേഷിച്ച് കണ്ടുപിടിക്കും. നിങ്ങളെപ്പോലെ തന്നെ എനിക്കും വ്യക്തമായ സംശയങ്ങളും കണ്ടെത്തലുകളും നിഗമനങ്ങളുമുണ്ട്. പക്ഷെ അതൊന്നും മറ്റുള്ളവരില്‍ കെട്ടിയേല്‍പ്പിക്കരുതെന്ന സാമാന്യബോധം എനിക്കുണ്ട്. അതിനാല്‍ പുതിയ പ്രസ്താവനകളുമായി ഞാന്‍ ഒരിക്കലും വരില്ല'- ലാല്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പഴയ വീഡിയോ പുതിയതാണെന്ന് തെറ്റിദ്ധരിച്ച് എന്നെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ചിലര്‍ നടത്തുന്ന അസഭ്യപ്രയോഗങ്ങള്‍ എന്നെ വളരെ അസ്വസ്ഥനാക്കുന്നു. അതാണ് ഇത്തരമൊരു പോസ്റ്റ്‌ ഇടാന്‍ കാരണം. ഈ പോസ്റ്റ്‌ വായിച്ചുകഴിഞ്ഞ് അന്ന് തിരിച്ചറിയാതെ പോയ സത്യം ലാല്‍ ഇന്ന് തിരിച്ചറിഞ്ഞിരിക്കുന്നു എന്ന തലക്കെട്ടുമായി ആരും വരരുതെന്ന് അപേക്ഷിക്കുകയാണെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 3 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More