കാരശ്ശേരി മാഷ്‌ തന്‍റെ നിലവാരം കാണിച്ചു, കൂവാലന്മാർ അവരുടെയും -അഡ്വ ഹരീഷ് വാസുദേവന്‍‌

സംസ്ഥാന സര്‍ക്കാരിന്‍റെ അതിവേഗ റയില്‍വേ പദ്ധതിയായ കെ റെയിലിനെ വിമര്‍ശിച്ച രാഷ്ട്രീയ നിരീക്ഷകന്‍ എം എന്‍ കരശ്ശേരിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ വിമര്‍ശനവുമായി അഡ്വ ഹരീഷ് വാസുദേവന്‍‌. ജർമ്മനിയിലോ ഡൽഹിയിലോ ഉള്ള മെട്രോ റെയിലിൽ സഞ്ചരിച്ചാൽ ഒരാൾക്ക് കെ-റെയിലിന്റെ മെറിറ്റ് ചോദ്യം ചെയ്യാനുള്ള ധാർമ്മിക നഷ്ടപ്പെടുമോ? അതെന്ത് യുക്തിയാണ്? തൊഴിലാളി വർഗ്ഗ നേതാവ് തൊഴിലാളികളുടെ അവകാശത്തെപ്പറ്റി പറയുന്നത് സ്വന്തമായി തൊഴിലെടുത്തു ജീവിച്ചിട്ടാണോ എന്നു ചോദിക്കുന്നത് പോലുള്ള രാഷ്ട്രീയ അസംബന്ധമാണത് - ഹരീഷ് വാസുദേവന്‍‌ ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

കാരശ്ശേരി മാഷുടെ നിലവാരം മാഷ് കാണിച്ചു; കൂവാലന്മാർ അവരുടെയും.

തെറി പറഞ്ഞോ ട്രോളിയോ മെറിറ്റിൽ നിന്ന് ഒളിച്ചോടാൻ പറ്റില്ലല്ലോ. കറങ്ങിത്തിരിഞ്ഞു ചർച്ച അവിടെത്തന്നെ എത്തും. വ്യക്തിയോ വ്യക്തിഗത ചോയ്സോ അല്ല വിഷയം, പബ്ലിക് പോളിസിയും അതിന്റെ പ്രയോറിറ്റികളും ആണ്. ജർമ്മനിയിലോ ഡൽഹിയിലോ ഉള്ള മെട്രോ റെയിലിൽ സഞ്ചരിച്ചാൽ ഒരാൾക്ക് കെ-റെയിലിന്റെ മെറിറ്റ് ചോദ്യം ചെയ്യാനുള്ള ധാർമ്മിക നഷ്ടപ്പെടുമോ? അതെന്ത് യുക്തിയാണ്? തൊഴിലാളി വർഗ്ഗ നേതാവ് തൊഴിലാളികളുടെ അവകാശത്തെപ്പറ്റി പറയുന്നത് സ്വന്തമായി തൊഴിലെടുത്തു ജീവിച്ചിട്ടാണോ എന്നു ചോദിക്കുന്നത് പോലുള്ള രാഷ്ട്രീയ അസംബന്ധമാണത്.

പബ്ലിക് പോളിസി ഡിമാന്റ് ഉന്നയിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. ഏത് രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവർക്കും ഉണ്ട്. മെറിറ്റിൽ ആവണം വിമർശനം, വൈകാരിക വിമർശനങ്ങൾ കൊണ്ട് പബ്ലിക് പോളിസിയിൽ കാര്യമില്ല. ഉന്നയിക്കുന്നവന്റെ വ്യക്തിജീവിതത്തിലെ ഒറ്റപ്പെട്ട സംഭവങ്ങളല്ല, ഉന്നയിക്കുന്ന content ഉം അതിന്റെ merit ഉം തന്നെയാണ് ചർച്ചയെ മുന്നോട്ട് കൊണ്ടുപോവുക. അല്ലാത്തവ adhominem എന്ന ഫാലസിയാണ്. ചർച്ച നടക്കട്ടെ, വ്യക്തിഹത്യകളോട് കടുത്ത എതിർപ്പ് മാത്രം

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 1 week ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More
Web Desk 1 week ago
Social Post

ലീഗ് "പച്ചപ്പതാക" മാറ്റുമോ? -കെ ടി ജലീൽ

More
More
Web Desk 2 weeks ago
Social Post

'റിയാസ് മൗലവി സ്വയം കുത്തി മരിച്ചതല്ല വിജയാ... '-രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 3 weeks ago
Social Post

ഐതിഹാസികമായ വൈക്കം സത്യാഗ്രഹത്തിന് നൂറ് വയസ്

More
More