അഞ്ചല്ല അയ്യായിരം കേസ് എടുത്താലും നിനക്കൊപ്പം - നികേഷ് കുമാര്‍

കൊച്ചി: നടന്‍ ദിലീപിനെതിരെ വാര്‍ത്ത നല്‍കിയതിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി റിപ്പോര്‍ട്ടര്‍ ടി വി എം ഡി നികേഷ് കുമാര്‍. 'അഞ്ചല്ല, അയ്യായിരം കേസ് എടുത്താലും നിനക്കൊപ്പം' എന്നാണ് നികേഷ് കുമാര്‍ ട്വീറ്റ് ചെയ്തത്. നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക സാക്ഷിയായ സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ടര്‍ ചാനലിലൂടെയാണ് പുറത്തുവന്നത്. ഇതിനുപിന്നാലെ മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്ന് കാണിച്ച് ദിലീപ് ഹര്‍ജി നല്‍കിയിരുന്നു. ഈ വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഉത്തരവ് ലഭിച്ചതിന് പിന്നാലെ നികേഷ് കുമാറിനെതിരെ പൊലീസ് കേസ് എടുക്കുകയായിരുന്നു. 

നടിയെ ആക്രമിച്ച കേസില്‍ വിചാരണ പുരോഗമിക്കുമ്പോള്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കണമെന്ന ഉദ്ദേശത്തോടെ നികേഷ് കുമാര്‍ പ്രവര്‍ത്തിച്ചു എന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. 228 എ 3 വകുപ്പ് പ്രകാരമാണ് കേരളാ പൊലീസിലെ സൈബര്‍ വിഭാഗം കേസ് എടുത്തിരിക്കുന്നത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് ജാമ്യത്തിലിറങ്ങിയപ്പോള്‍ തന്നെ ലഭിച്ചെന്നും ഇതിന് താന്‍ സാക്ഷിയാണെന്നുമായിരുന്നു ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ചാനലിനോട് പറഞ്ഞത്. ദിലീപ് ജാമ്യത്തിലിറങ്ങി 40 ദിവസത്തിനുള്ളില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടില്‍ ഒരു വിഐപി എത്തിച്ചു. ദിലീപും ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരിയുടെ ഭര്‍ത്താവ് സുരാജും ഉള്‍പ്പെടെയുള്ളവര്‍ അത് കാണുന്നതിന് താന്‍ സാക്ഷിയായി. പൊലീസിന്റെ കൈവശമുണ്ടായിരുന്ന ദൃശ്യങ്ങളുടെ പകര്‍പ്പായിരുന്നു ഇത്. ഏതാണ്ട് ഏഴിലേറെ ക്ലിപ്പുകള്‍ അടങ്ങുന്നതാണ് ഈ ദൃശ്യങ്ങളെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തല്‍.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേസില്‍ പ്രതിയായ ദിലീപിനെ സഹായിച്ചതിലുള്ള കുറ്റബോധവും തന്റെ ജീവന് ഭീഷണിയുള്ളതിനാലുമാണ് ഇപ്പോള്‍ ഇക്കാര്യം തുറന്നു പറയുന്നത് എന്നാണ് ബാലചന്ദ്രകുമാര്‍ വ്യക്തമാക്കിയത്. ദിലീപിനെ സഹായിക്കുന്ന തരത്തിലുള്ള നടപടികള്‍ പൊലീസിന്‍റെ ഭാഗത്ത് നിന്നുമുണ്ടാകുന്നതിനെതിരെ രൂക്ഷവിമര്‍ശനമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നുവരുന്നത്.

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More