കേരളത്തിലെ പൊലീസും കോടതിയുമൊക്കെ ദിലീപിന്‍റെ കാൽക്കീഴിലാണോ?- അഡ്വ ഹരീഷ് വാസുദേവന്‍‌

നടന്‍ ദിലീപ് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടും ഫോണ്‍ ഹാജരാക്കാത്തതിനെതിരെ രൂക്ഷവിമര്‍ശനവുമായി അഡ്വ ഹരീഷ് വാസുദേവന്‍‌. ദിലീപ് നിയമത്തിന് മുകളിലാണോയെന്നും ഒരു പ്രതിക്ക് എങ്ങനെയാണ് ഇത്തരം നിലപാടുകള്‍ സ്വീകരിക്കുവാന്‍ സാധിക്കുകയെന്നും ഹരീഷ് വാസുദേവന്‍‌ ഫേസ്ബുക്കില്‍ കുറിച്ചു. കേരളത്തിലെ പോലീസും കോടതിയുമൊക്കെ ദിലീപിന്‍റെ കാൽക്കീഴിലാണോയെന്നും ഹരീഷ് വാസുദേവന്‍ ചോദിച്ചു. CrPC 438 ലെ ഒരപേക്ഷ പരിഗണിക്കുന്ന കോടതിയുടെയോ പ്രതിയായ ദിലീപിന്റെയോ ഔദാര്യം വേണ്ട പൊലീസിന് തെളിവ് ശേഖരിക്കാൻ. എന്നാല്‍ ജനാധിപത്യ മര്യാദ കൊണ്ടാണ് പൊലീസ് അത് ചെയ്യാത്തത്. ദിലീപിനെപ്പോലെ കോടതിയില്‍ നിന്നും ഇത്രയും പരിഗണന ലഭിക്കുന്ന മറ്റേത് പ്രതിയാണുള്ളതെന്നും ഹരീഷ് വാസുദേവന്‍‌ തന്‍റെ കുറിപ്പില്‍ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ദിലീപ് നിയമത്തിനു മുകളിൽ ആണോ?? 

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കേസുകളിൽ ഒന്നിലെ പ്രതി പറയുകയാണ് പോലീസ് അന്വേഷിക്കുന്ന ഡിജിറ്റൽ തെളിവ്  താൻ കൊടുക്കില്ല, അതിലെ തെളിവ് താൻ തന്നെ സ്വകാര്യ ലാബിൽ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു എന്ന് !!  കേരളത്തിലെ പോലീസും കോടതിയുമൊക്കെ ഇയാളുടെ കാൽക്കീഴിലാണോ? CrPC 438 ലെ ഒരപേക്ഷ പരിഗണിക്കുന്ന കോടതിയുടെയോ പ്രതിയായ ദിലീപിന്റെയോ ഔദാര്യം വേണോ പൊലീസിന് ആ തെളിവ് ശേഖരിക്കാൻ? വേണ്ട. ജനാധിപത്യ മര്യാദ കൊണ്ടാണ് പോലീസ് അത് ചെയ്യാത്തത്.

ഒരു പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്ന സമയം നിർണ്ണായകമാണ്, എപ്പോഴെങ്കിലും കസ്റ്റഡിയിൽ കിട്ടിയാൽ പോരാ. കേസ് അന്വേഷണത്തോട് തെളിവ് കൊടുത്തു സഹകരിക്കാതെ ഇരിക്കാനുള്ള, പൂർണ്ണമായി മൗനം പാലിക്കാനുള്ള എല്ലാ അവകാശവും പ്രതിക്കുണ്ട്. എന്നാൽ, പോലീസ് അന്വേഷിക്കുന്ന നിർണ്ണായക തെളിവ് താൻ manipulate ചെയ്യുന്നു എന്നു കോടതിയോടും പൊലീസിനോടും പറയാൻ ദിലീപിനെപ്പോലെ സ്വാധീനമുള്ള ഒരു പ്രതിക്ക് മാത്രമേ സാധിക്കൂ. CrPC 91 അനുസരിച്ചു നോട്ടീസ് കൊടുത്താൽ ഹാജരാക്കേണ്ട വസ്തുവല്ലേ മൊബൈൽ ഫോൺ? അത് ഇന്ന് കസ്റ്റഡിയിൽ കിട്ടുന്നതും നാളെ കിട്ടുന്നതും തമ്മിൽ വലിയ വലിയ വ്യത്യാസമില്ലേ? തെളിവ് നശിപ്പിക്കും മുൻപ് വേണ്ടേ കിട്ടാൻ?

ഇത്രയും പരിഗണന കോടതിയിൽ നിന്ന് മറ്റേത് പ്രതിക്ക് കിട്ടുന്നുണ്ട്?ദിലീപിന്റെ അറസ്റ്റ് വൈകിച്ചത് ഹൈക്കോടതി ഉത്തരവാണ്. അതിനു തികച്ചും ന്യായമുണ്ടായിരുന്നു. എന്നാൽ ആ സമയം കൊണ്ട് തെളിവ് നശിപ്പിക്കാൻ ദിലീപ് സ്വകാര്യ ലാബിനെ സമീപിച്ചു എന്ന ഒറ്റ കാരണത്തിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളേണ്ടതാണ്. Not to arrest order തെളിവ് നശിപ്പിക്കാനുള്ള മറയായി ഉപയോഗിക്കാൻ ബഹു ഹൈക്കോടതി നിന്ന് കൊടുക്കാൻ പാടില്ലാ. ഇതൊരു അഭിഭാഷകന്റെ അവശ്യമല്ല, നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുള്ള ഒരു പൗരന്റെ തുറന്ന ചിന്ത മാത്രമാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 3 days ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 5 days ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 2 weeks ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More
Web Desk 2 weeks ago
Social Post

ലീഗ് "പച്ചപ്പതാക" മാറ്റുമോ? -കെ ടി ജലീൽ

More
More
Web Desk 3 weeks ago
Social Post

'റിയാസ് മൗലവി സ്വയം കുത്തി മരിച്ചതല്ല വിജയാ... '-രാഹുല്‍ മാങ്കൂട്ടത്തില്‍

More
More