ഹവാഹവായിലൂടെ നിമിഷാ സജയന്‍ മറാത്തിയിലേക്ക്‌

നിമിഷാ സജയന്‍ മറാത്തിയിലേക്ക്. 'ഹവാഹവായ്' എന്ന ചിത്രത്തിലൂടെയാണ് നിമിഷ മറാത്തി സിനിമയിലേക്ക് ചുവടുവെക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് നടി മറാത്തി സിനിമയില്‍ അഭിനയിക്കുകയാണെന്ന കാര്യം വെളിപ്പെടുത്തിയത്. ഫസ്റ്റ് ഇന്‍ മറാത്തി എന്ന ഹാഷ്ടാഗോടെയാണ് ഹവാഹവായുടെ പോസ്റ്റര്‍ നിമിഷ പങ്കുവെച്ചത്. 

മഹേഷ് തിലേകറാണ് ഹവാഹവായ് സംവിധാനം ചെയ്യുന്നത്. മറാത്താ പ്രൊഡക്ഷന്‍സിന്റെയും 99 പ്രൊഡക്ഷന്റെയും ബാനറില്‍ വിജയ് ഷിന്‍ഡെയും മഹേഷ് തിലകും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹവാഹവായുടെ തിരക്കഥയും എഡിറ്റിംഗും മഹേഷ് തിലേകര്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. പങ്കജ് പത്ഘാനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം. പ്രശസ്ത ഗായിക ആശാ ബോസ്ലെ ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. ചിത്രത്തില്‍ നിമിഷയെക്കൂടാതെ അങ്കിത് മോഹന്‍, വര്‍ഷ ഉസ്‌ഗോങ്കര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അടുത്തിടെ നിമിഷ ബോളിവുഡിലും അരങ്ങേറ്റം നടത്തിയിരുന്നു. ഒനീറിന്റെ 'വീ ആര്‍' എന്ന ചിത്രത്തിലൂടെയാണ് നിമിഷ ബോളിവുഡിലേക്കെത്തിയത്. 2011-ല്‍ പുറത്തിറങ്ങിയ 'ഐ ആം' എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് വീ ആര്‍. തൊണ്ടിമുതലും ദൃസാക്ഷിയുമെന്ന ഫഹദ് ഫാസില്‍-സുരാജ് വെഞ്ഞാറമൂട് ചിത്രത്തിലൂടെയായിരുന്നു നിമിഷ സിനിമാലോകത്തെത്തിയത്. തുടര്‍ന്ന് ഈട, ചോല, സ്റ്റാന്‍ഡപ്പ്, മാലിക്ക്, നായാട്ട് ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശക്തമായ കഥാപാത്രങ്ങളുമായാണ് നിമിഷ പ്രേക്ഷകര്‍ക്കുമുന്നിലെത്തിയത്. തുറമുഖം,  ഒരു തെക്കന്‍ തല്ല് കേസ്, ഫൂട്ട്പ്രിന്റ്‌സ് ഓണ്‍ വാട്ടര്‍, ചേര തുടങ്ങിയവയാണ് നിമിഷയുടേതായി ഇനി പുറത്തിറങ്ങാനുളള ചിത്രങ്ങള്‍.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Movies

'പ്രിയപ്പെട്ട ലാലിന്' ജന്മദിനാശംസകളുമായി മമ്മൂട്ടി

More
More
Web Desk 1 day ago
Movies

മലയാള സിനിമയില്‍ സ്ത്രീകള്‍ സുരക്ഷിതരാണ്, ഈ മേഖലയിലേക്ക് വരാന്‍ പേടിക്കേണ്ടതില്ല- നടി രജിഷാ വിജയന്‍

More
More
Movies

'സ്ത്രീപ്രാധാന്യമുളള സിനിമകള്‍' എന്നെ ആകര്‍ഷിക്കുന്ന ഘടകമല്ല- മഞ്ജു വാര്യര്‍

More
More
Web Desk 1 week ago
Movies

കോഴിക്കില്ലാത്ത പരിഗണന പശുവിനും വേണ്ട, ഞാന്‍ പശുവിനെയും എരുമയെയും എല്ലാം കഴിക്കും- നിഖില വിമല്‍

More
More
Web Desk 1 week ago
Movies

പാട്ടിലൂടെ തമിഴരെ പാട്ടിലാക്കി കേന്ദ്ര സര്‍ക്കാറിനെതിരെ തിരിക്കുന്നു- 'വിക്ര'മിലെ ഗാനത്തിനെതിരെ പരാതി

More
More
Movies

സി ബി ഐ 5-നെ മോശമായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമം നടത്തി- സംവിധായകന്‍ കെ മധു

More
More