സി ആറിനെ വ്യക്തിഹത്യ നടത്തുന്നത് ആശയപരമായി ഖണ്ഡിക്കാൻ സാധിക്കാത്തവർ - മുരളി തുമ്മാരുകുടി

സി ആർ നീലകണ്ഠനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി മുരളി തുമ്മാരുകുടി. സി ആറിന്റെ ആശയങ്ങളെ എതിർക്കാൻ ആർക്കും അവകാശമുണ്ട്. എന്നാല്‍ അദ്ദേഹത്തെ എതിർക്കാൻ വ്യക്തിപരമായ വിഷയങ്ങൾ കൊണ്ടുവരുന്നത് ശരിയല്ല എന്നാണ് തുമ്മാരുകുടി പറയുന്നത്.

മുരളി തുമ്മാരുകുടി പറയുന്നു:

സി ആർ നീലകണ്ഠൻ വൈൻ കുടിക്കുമോ ?

ശ്രീ സി ആർ നീലകണ്ഠൻ എൻ്റെ വളരെ നല്ല സുഹൃത്താണ്. നാട്ടിൽ വരുമ്പോൾ ഒക്കെ കാണാൻ ശ്രമിക്കാറുണ്ട്. ഒരിക്കൽ ജനീവയിൽ വന്നു കുറച്ച ദിവസം എന്നോടൊപ്പം താമസിച്ചിട്ടുണ്ട്.  ഏറെ ആളുകളെ അടുത്തറിയുമ്പോൾ നമുക്ക് അകലെ നിന്ന് കാണുന്നതിൽ നിന്നും ഇഷ്ടം കുറയും. പക്ഷെ സി ആർ തിരിച്ചാണ്. 

എന്ന് വച്ച് അദ്ദേഹത്തിൻ്റെ ആശയങ്ങളുമായി എനിക്ക് എന്തെങ്കിലും താല്പര്യമുണ്ടന്ന് അർത്ഥമില്ല. വികസന കാര്യങ്ങളിൽ ഞങ്ങളുടെ ചിന്ത വിപരീത ദിശയിൽ ഉള്ളതാണ്. കൂടെയുള്ള സമയത്ത് പാട്ടു പാടുകയോ സാഹിത്യത്തെ പറ്റി സംസാരിക്കുകയോ ഒക്കെ ചെയ്യുകയോ അല്ലാത്ത സമയത്തൊക്കെ ഞങ്ങൾ വാക് പയറ്റിൽ ആയിരുന്നു.  കെ റെയിലിന്റെ ഒക്കെ കാര്യത്തിൽ ഇത് പൊതുമണ്ഡലത്തിൽ ഉള്ളതുമാണ്.

സി ആറിന്റെ ആശയങ്ങളെ എതിർക്കാൻ ആർക്കും അവകാശമുണ്ട്. പൊതുരംഗത്ത് അഭിപ്രായം അഭിപ്രായം പറയുന്ന ആരുടെ കാര്യത്തിലും ഇത് ശരിയാണ്. നെടുമ്പാശ്ശേരി വിമാനത്താവളം തൊട്ട് കെ റെയിൽ വരെയുള്ള വിഷയങ്ങളിൽ അദ്ദേഹത്തിൻ്റെ കാഴ്ചപ്പാട് എന്റേതിന് നേർ വിപരീതം ആണെങ്കിലും കേരളത്തിന്റെ പൊതുരംഗത്ത് അദ്ദേഹത്തിൻ്റെ സാന്നിധ്യം സമൂഹത്തിന് പൊതുവിൽ ഗുണകരമാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. 

അതുകൊണ്ട് തന്നെ അദ്ദേഹത്തിൻ്റെ വാദങ്ങളെ എതിർക്കാൻ  വ്യക്തിപരമായ വിഷയങ്ങൾ  കൊണ്ടുവരുന്നത് ശരിയല്ല എന്ന അഭിപ്രായം ആണ് എനിക്കുള്ളത്. ആശയപരമായി തന്നെ അദ്ദേഹത്തെ എതിർക്കാമല്ലോ. വ്യക്തിഹത്യ വേണ്ടി വരുന്നത് ആശയപരമായി ഖണ്ഡിക്കാൻ സാധിക്കാത്തവർക്കാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

National Desk 5 days ago
Social Post

'പുതുമുഖങ്ങളെ സഹായിച്ച് സമയം കളഞ്ഞു, ഇനി എന്നെ കാണാന്‍ പണം നല്‍കണം'; കൂടിക്കാഴ്ച്ചയ്ക്ക് ഫീസ് നിശ്ചയിച്ച് അനുരാഗ് കശ്യപ്‌

More
More
Web Desk 1 week ago
Social Post

'സംസ്‌കാരഹീനമായ വൃത്തികെട്ട പ്രവൃത്തി' ; ജാസി ഗിഫ്റ്റിനെ അപമാനിച്ചതില്‍ ജി വേണുഗോപാല്‍

More
More
Web Desk 2 weeks ago
Social Post

വടകരയിലെ ആള്‍ക്കൂട്ടം കണ്ട് ആരും തിളയ്ക്കണ്ട, അത് ലീഗിന്റെ പണത്തിന്റെ പുളപ്പാണ്- കെ ടി ജലീല്‍

More
More
K T Kunjikkannan 1 month ago
Social Post

ഫാസിസത്തെ നാം പ്രണയം കൊണ്ട് പ്രതിരോധിക്കും- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Web Desk 1 month ago
Social Post

ആ 'മഹാനെ'ത്തേടി ഭാരതരത്‌നം മലപ്പുറത്തെത്തിയാല്‍ അത്ഭുതപ്പെടാനില്ല; സാദിഖലി തങ്ങള്‍ക്കെതിരെ കെ ടി ജലീല്‍

More
More
Niveditha Menon 2 months ago
Social Post

ഒരു സംസ്കാരത്തിന്റെ മരണത്തിന്റെ കഥയാണ് അയോദ്ധ്യ - നിവേദിത മേനോൻ

More
More