ഇത് എന്റെയും അല്ലിയുടെയും ബ്രോ ഡാഡി; പൃഥിരാജിന് നന്ദി പറഞ്ഞ് സുപ്രിയ

മോഹന്‍ലാലും പൃഥ്വിരാജും പ്രധാനകഥാപാത്രങ്ങളായെത്തിയ ബ്രോ ഡാഡി പുറത്തിറങ്ങിയതിനുപിന്നാലെ വൈകാരികമായ കുറിപ്പുമായി മാധ്യമപ്രവര്‍ത്തകയും പൃഥിരാജിന്റെ ഭാര്യയുമായ സുപ്രിയാ മേനോന്‍. 'ബ്രോ ഡാഡി. എന്റെയും അല്ലിയുടെയും പ്രിയപ്പെട്ട ബ്രോ ഡാഡിക്ക് ചിത്രം സമര്‍പ്പിക്കുന്നു. നന്ദി പൃഥ്വി. അച്ഛനുണ്ടായിരുന്നെങ്കില്‍ ചിത്രം അദ്ദേഹത്തിന് ഒരുപാടിഷ്ടമാവുമായിരുന്നു. അദ്ദേഹമാണ് യഥാര്‍ത്ഥ ബ്രോ ഡാഡി' എന്നായിരുന്നു സുപ്രിയയുടെ കുറിപ്പ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

'ഇത് നിങ്ങള്‍ക്കുവേണ്ടിയാണ് അങ്കിള്‍. അല്ലിയുടെ സ്വന്തം ബ്രോ ഡാഡി'എന്നായിരുന്നു സിനിമ സുപ്രിയയുടെ പിതാവിന് സമര്‍പ്പിച്ച് പൃഥ്വിരാജ് കുറിച്ചത്. സുപ്രിയയുടെ പിതാവ് വിജയകുമാര്‍ മേനോന്‍ കഴിഞ്ഞ മാസമാണ് അന്തരിച്ചത്. ഏറെ നാളായി ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. 

മോഹന്‍ലാലും പൃഥ്വിരാജും അഭിനയിക്കുന്ന ബ്രോ ഡാഡി ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയാണ് റിലീസായത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥിരാജ് തന്നെയാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീജിത്ത് എന്‍, ബിബിന്‍ ജോര്‍ജ്ജ് എന്നിവരാണ് ബ്രോ ഡാഡിയുടെ തിരക്കഥയെഴുതിയിരിക്കുന്നത്. മീന, ലാലു അലക്‌സ്, കല്യാണി പ്രിയദര്‍ശന്‍, കനിഹ, മുരളി ഗോപി തുടങ്ങിയ അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 1 month ago
Viral Post

ഭാര്യയ്ക്ക് പ്രായം 82, ഭര്‍ത്താവിന് 36; അപൂര്‍വ്വ പ്രണയത്തിന്റെ കഥ

More
More
Web Desk 3 months ago
Viral Post

ടാന്‍സാനിയയില്‍ നിന്നുളള ഇന്‍സ്റ്റഗ്രാം താരം കിലി പോളിനെ ആദരിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍

More
More
Web Desk 3 months ago
Viral Post

പൂവന്‍കോഴിക്കും ടിക്കറ്റെടുപ്പിച്ച് ട്രാന്‍സ്‌പോര്‍ട്ട് ബസ് കണ്ടക്ടര്‍

More
More
Web Desk 3 months ago
Viral Post

കാല്‍ നൂറ്റാണ്ടായി തെരുവുമൃഗങ്ങളുടെ അന്നദാതാവാണ് ചന്ദ്രപ്രകാശ്

More
More
Web Desk 4 months ago
Viral Post

പ്രിയങ്കക്കും നിക്കിനും വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞ് ജനിച്ചു

More
More
Web Desk 4 months ago
Viral Post

റോയ് സളളിവന്‍- അമേരിക്കന്‍ 'മിന്നല്‍ മുരളി'

More
More