ജയില്‍വാസം സ്വാതന്ത്ര്യത്തിന്റെ വില മനസിലാക്കിത്തന്നു- എം ശിവശങ്കര്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിഞ്ഞ ദിവസങ്ങളിലെ അനുഭവം പങ്കുവെച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍. ജയില്‍വാസം സ്വാതന്ത്ര്യത്തിന്റെ വില മനസിലാക്കിത്തന്നെന്നും യഥാര്‍ത്ഥ സുഹൃത്തുക്കള്‍ ആരൊക്കെയാണെന്ന് മനസിലായെന്നും ശിവശങ്കര്‍ പറഞ്ഞു. പിറന്നാള്‍ ദിനത്തിലായിരുന്നു അദ്ദേഹം തന്റെ അനുഭവങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇന്നലെയായിരുന്നു ശിവശങ്കറിന്റെ 59-ാം പിറന്നാള്‍.

'ഇത്തവണയും പിറന്നാളിന് ആഘോഷങ്ങളൊന്നുമില്ല. കഴിഞ്ഞ വര്‍ഷത്തെ പിറന്നാള്‍ ജയില്‍ മുറിയിലെ തണുത്ത തറയിലായിരുന്നു. അന്ന് എന്റെ പിറന്നാള്‍ ഓര്‍ത്തിരുന്ന് ആശംസിക്കാന്‍ അവിടെ ആരുമുണ്ടായിരുന്നില്ല. സ്വാതന്ത്ര്യത്തിന്റെ വില മനസിലായി. സ്വാതന്ത്ര്യം അമൂല്യമാണെന്ന പാഠം പഠിച്ചു. അത് ആരെങ്കിലും കവര്‍ന്നെടുത്തേക്കാമെന്ന ശ്രദ്ധയുണ്ടാവണം. ഈ അവസരത്തിലാണ് യഥാര്‍ത്ഥ സുഹൃത്തുക്കളെ മനസിലായത്. മുന്‍പ് പിറന്നാളാശംസകള്‍ അറിയിച്ചിരുന്നതിന്റെ പത്തിലൊന്ന് ആള്‍ക്കാര്‍ മാത്രമാണ് ഇത്തവണ ആശംസകള്‍ അറിയിച്ചത്'-എന്നായിരുന്നു എം ശിവശങ്കറിന്റെ കുറിപ്പ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

സ്വര്‍ണ്ണക്കടത്തുകേസില്‍ അറസ്റ്റിലായതോടെ സസ്‌പെന്‍ഷനിലായ ശിവശങ്കറിനെ കഴിഞ്ഞ ദിവസമാണ് സര്‍വ്വീസില്‍ തിരിച്ചെടുത്തത്. സസ്‌പെന്‍ഷന്‍ കാലാവധി അവസാനിച്ചതോടെയാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതി ശിവശങ്കറിനെ തിരിച്ചെടുക്കാന്‍ അനുമതി നല്‍കിയത്. നയതന്ത്രചാനല്‍ വഴിയുളള സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതികളുമായുളള അടുപ്പവും കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്‌നാ സുരേഷിന്റെ നിയമനവുമടക്കമുളള വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് എം ശിവശങ്കരനെ സസ്‌പെന്‍ഡ് ചെയ്തത്. 2020 ജൂലൈ 16-നായിരുന്നു സസ്‌പെന്‍ഷന്‍.തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും നടത്തിയ അന്വേഷണത്തില്‍ ശിവശങ്കര്‍ കുറ്റക്കാരനെന്ന് തെളിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് 98 ദിവസമാണ് ശിവശങ്കര്‍ ജയിലില്‍ കഴിഞ്ഞത്. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More