'കുരു പൊട്ടി നിൽക്കുന്ന നിങ്ങളോട് കരുണ മാത്രം': 'പൊങ്കാലയിടുന്നവരോട് റഫീഖ് അഹമ്മദ്

സില്‍വര്‍ ലൈന്‍ പദ്ധതിയെ പരോക്ഷമായി വിമര്‍ശിച്ച് കവിതയെഴുതിയ കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിനെതിരെ ഇടത് അനുകൂല പ്രൊഫൈലുകള്‍ വലിയ സൈബര്‍ ആക്രമണമാണ് നടത്തുന്നത്. 'എങ്ങോട്ടു പോകുന്നു ഹേ ഇത്ര വേഗത്തിലിത്ര തിടുക്കത്തില്‍' എന്ന വരികളില്‍ തുടങ്ങുന്ന കവിതയായിരുന്നു കെ. റെയില്‍ അനുകൂലികളെ ചൊടിപ്പിച്ചത്. തന്നെ അധിക്ഷേപിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് മറുപടിയായി വീണ്ടും നാലുവരി കവിതയുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. 

'തെറിയാൽ തടുക്കുവാൻ കഴിയില്ല തറയുന്ന

മുനയുള്ള ചോദ്യങ്ങളറിയാത്തകൂട്ടരേ

കുരു പൊട്ടി നിൽക്കുന്ന നിങ്ങളോടുള്ളതു

കരുണ മാത്രം, വെറുപ്പില്ലൊരശേഷവും...' എന്നാണ് അദ്ദേഹത്തിന്‍റെ മറുപടി.

പരിസ്ഥിതി കവിതകള്‍ ഫ്യൂഡലിസത്തിന്റ ഏമ്പക്കങ്ങളാണ് എന്നും, റഫീഖ് അഹമ്മദ് വികസന വിരുദ്ധനാണെന്നും ഇടത് വിരോധമാണ് കവിതയ്ക്ക് പിന്നിലെന്നുമൊക്കെയാണ് 'കോപ്പി - പേസ്റ്റ്' കമന്‍റുകളില്‍ നിറയുന്നത്. 'കവിതയിലെ വരികളില്‍ പറയുന്ന ആക്ഷേപങ്ങളില്‍ ഒരെണ്ണത്തിനെങ്കിലും നിങ്ങളുടെ കയ്യില്‍ എന്തേലും തെളിവുണ്ടോ' എന്നു ചോദിക്കുന്നവരും ഉണ്ട്. 'എല്ലാ സാംസ്കാരിക നായകരും ഉറക്കം നടിക്കുമ്പോള്‍ കേരളത്തിന്‍റെ പരിസ്ഥിതിക്ക് അങ്ങേയറ്റം ആഘാതമുണ്ടാക്കിയേക്കാവുന്ന' ഒരു പദ്ധതിയെ തുറന്നെതിര്‍ക്കാന്‍ റഫീഖ് അഹമ്മദ് കാണിച്ച ചങ്കൂറ്റത്തെ അഭിനന്ദിക്കുന്നവരും ഉണ്ട്.

റഫീഖ് അഹമ്മദിന്റെ വിവാദ കവിത

ഹേ...കേ...

എങ്ങോട്ടു പോകുന്നു ഹേ

ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ..

തണ്ണീർത്തടങ്ങളെ പിന്നിട്ട്

തെങ്ങിൻ നിരകളെപ്പിന്നിട്ട്

കണ്ടലും കാവും, കുളങ്ങളും പിന്നിട്ട്

സഹ്യനെക്കുത്തി മറിച്ചിട്ട്

പമ്പയെപ്പേരാറിനെ വഴിമുട്ടിച്ച്

പൊട്ടിത്തെറിക്കാതിരിക്കാൻ ശ്രമിക്കുന്ന

മുല്ലപ്പെരിയാർ ജലബോംബ് പിന്നിട്ട്

ദുർഗന്ധമാലിന്യ കേദാരമായ്ത്തീർന്ന

നല്ല നഗരത്തെരുവുകൾ പിന്നിട്ട്,

ശ്വാസത്തിനായിപ്പിടയും ഭയാകുല -

മാശുപത്രി കെട്ടിടങ്ങളെ  പിന്നിട്ട്,

ക്രുദ്ധ വികസനോൽക്കർഷം കിടപ്പിടം

നഷ്ടപ്പെടുത്തിയ മൂലകൾ പിന്നിട്ട്

കുട്ടികൾ നിത്യം മരിയ്ക്കും വനവാസി

യൂരുകൾ തൻ ശപ്ത നേത്രങ്ങൾ പിന്നിട്ട്

മൂത്രമൊഴിക്കുവാൻ മുട്ടും വഴിയോര കാത്തിരിപ്പിൻ കൊച്ചു കേന്ദ്രങ്ങൾ പിന്നിട്ട്,

തീവ്രദാരിദ്ര്യക്കണക്കു കൂട്ടും സർവേ

ക്കല്ലുകൾ, പദ്ധതിക്കല്ലുകൾ പിന്നിട്ട്,

എങ്ങോട്ടു പായുന്നു ഹേ

ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ..

എന്തെടുക്കാ, നെന്തു കൊണ്ടുപോരാൻ

ഹേ ..

കേ ..?

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണീഫോം ഒരു സ്‌കൂളിലും അടിച്ചേല്‍പ്പിക്കില്ല- വിദ്യാഭ്യാസ മന്ത്രി

More
More
Web Desk 13 hours ago
Keralam

കിഫ്ബിക്കെതിരായ ഇ ഡി നീക്കം കേരളത്തിന്‍റെ വികസനം തടയാന്‍ - മുഖ്യമന്ത്രി

More
More
Web Desk 13 hours ago
Keralam

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സെപ്റ്റംബര്‍ 11-ന് കേരളത്തില്‍

More
More
Web Desk 13 hours ago
Keralam

അകമ്പടി പൊലീസുകാരെ സസ്പെൻഡ് ചെയ്തത് എന്‍റെ അറിവോടെയല്ല - മന്ത്രി പി രാജീവ്

More
More
Web Desk 15 hours ago
Keralam

മധുവിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ മൂന്ന് കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ്

More
More
Web Desk 1 day ago
Keralam

ഇടതുസര്‍ക്കാരിനെ അട്ടിമറിക്കാനുളള നീക്കമുണ്ട്, എന്തുവില കൊടുത്തും സംരക്ഷിക്കും- കോടിയേരി ബാലകൃഷ്ണന്‍

More
More