ദിലീപ് ചോദ്യം ചെയ്യലിനോട്‌ സഹകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കും- എ ഡി ജി പി ശ്രീജിത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൊലീസ് ചോദ്യം ചെയ്യല്‍ നേരിടുന്ന നടന്‍ ദിലീപ് സഹകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് എഡിജിപി എസ്. ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. ദിലീപ് സഹകരിച്ചാല്‍ തെളിവുകള്‍ ലഭിക്കും. അഥവാ നിസ്സഹകരിച്ചാലും തെളിവുകള്‍ ലഭിക്കും. ദിലീപിന്റെ സഹകരണവും നിസ്സഹകരണവും കേസിലെ തെളിവ് ശേഖരണത്തെ ബാധിക്കില്ല. കോടതി നിര്‍ദ്ദേശമനുസരിച്ചാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. അതുകൊണ്ടുതന്നെ നിസ്സഹകരണമുണ്ടെങ്കില്‍ കോടതിയെ സമീപിക്കും- ദിലീപിനെ ചോദ്യം ചെയ്യാനായി കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയ എഡിജിപി പറഞ്ഞു.

നടിയെ ആക്രമിച്ച കേസന്വേഷണത്തില്‍ ഉള്‍പ്പെട്ട ചില പൊലീസ്  ഉദ്യൊഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഡാലോചന നടത്തി എന്ന സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിലാണ് ഇപ്പോള്‍ ദിലീപ് ചോദ്യം ചെയ്യല്‍ നേരിടുന്നത്. അറസ്റ്റ് തത്കാലം നീട്ടിവെച്ച കോടതി ദിലീപിനെ മൂന്നുദിവസം ചോദ്യം ചെയ്യാന്‍ അനുമതി നല്കുകയായിരുന്നു. രാവിലെ 8 മുതല്‍ രാത്രി 8 മണി വരെ ചോദ്യം ചെയ്യാനാണ് അന്വേഷണോദ്യോഗസ്ഥര്‍ക്ക് കോടതി അനുമതി നല്‍കിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ദിലീപ് സഹോദരന്‍ അനൂപ്‌, സഹോദരീ ഭര്‍ത്താവ് സൂരജ് എന്നിവരെയാണ് കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യുന്നത്. ഓരോരുത്തരെയും വേറെ വേറെയും, പിന്നീട് കൂട്ടായും ചോദ്യം ചെയ്യും.  അതേസമയം പൊലീസിന്റെ ചോദ്യങ്ങളോടുള്ള നിസ്സഹകണവും സഹകരണം പോലെതന്നെ തെളിവ് നല്‍കുന്നതായിരിക്കുമെന്ന് എഡിജിപി എസ്. ശ്രീജിത്ത് വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 2 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

യുഡിഎഫിനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബിജു രമേശ്

More
More
Web Desk 3 days ago
Keralam

മുഖ്യമന്ത്രി മോദി ഭയം കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്- കെ സി വേണുഗോപാല്‍

More
More
Web Desk 3 days ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More