സൌദി അറേബ്യയില്‍ രണ്ടുവര്‍ഷത്തെ കൊവിഡ് ഇടവേളക്ക് ശേഷം സ്കൂള്‍ തുറന്നു

റിയാദ്: രണ്ട് വര്‍ഷത്തെ കൊവിഡ് ഇടവേളക്ക് ശേഷം 35 ലക്ഷം വിദ്യാര്‍ത്ഥികളാണ് ക്ലാസ്സുകളിലേക്കെത്തിയത്. രാജ്യത്തെ 13,000-ലധികം പ്രൈമറി സ്‌കൂളുകളിലും 4,800 പ്രാഥമിക കിന്റര്‍ഗാര്‍ഡന്‍ തലങ്ങളിലുള്ള മൊത്തം 3.5 ദശലക്ഷം വിദ്യാർത്ഥികൾ ആണ് ഇന്ന് (ഞായര്‍) വിദ്യാലയങ്ങളിലേക്ക്  മടങ്ങിയെത്തിയത്. കഴിഞ്ഞ രണ്ടുവര്‍ഷമായി തുടര്‍ന്ന അടച്ചുപൂട്ടല്‍ കാരണം വിദ്യാര്‍ത്ഥികളുടെ പലതരത്തിലുള്ള സാമൂഹ്യശേഷികളും നഷ്ട്ടപ്പെടുകയാണ് എന്നും ഇത് തുടര്‍ന്നാല്‍ അപരിഹാര്യമായ നഷ്ടമാണ് കുട്ടികള്‍ക്ക് ഉണ്ടാവുക എന്നുമുള്ള യൂണിസെഫ് താക്കീതാണ് സ്കൂള്‍ തുറക്കുന്നതിന് സൌദി വിദ്യാഭ്യാസ മന്ത്രാലയത്തെ പ്രേരിപ്പിച്ചത്. 

ഇക്കഴിഞ്ഞ ആഗസ്ത് മാസത്തില്‍ തന്നെ ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം, വിവിധ സര്‍വകലാശാലകള്‍ തുടങ്ങിയവ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. പ്രത്യേക പ്രവേശനനോത്സവങ്ങള്‍ നടത്തിയാണ് സ്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപങ്ങളും വിദ്യാര്‍ഥികളെ വരവേറ്റത്. റീജിയണല്‍ വിദ്യാഭ്യാസ ഓഫീസുകള്‍ മുതല്‍ സ്കൂളുകളും കിന്റര്‍ഗാര്‍ഡനുകളും സ്വാഗത ബാനറുകളും തോരണങ്ങളും വെച്ച് അലങ്കാരിച്ചിട്ടുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജ്യത്ത് കൊവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് വിദ്യാലയങ്ങള്‍ തുറന്നത്. രോഗം വീണ്ടും വ്യപിക്കാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ എടുത്തതായി അധികൃതര്‍ അറിയിച്ചു. രോഗം പടരുന്ന പ്രത്യേക സാഹചര്യങ്ങളുണ്ടായാല്‍ അത് നേരിടാനുള്ള പ്രത്യേക സജീകരണങ്ങളും ക്ലസ്റ്റര്‍ വിഭജനവും നടത്തിയിട്ടുണ്ട്. സ്‌കൂള്‍ തുറക്കുന്നതിന്റെ മുന്നോടിയായി  വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുമായി ആശയവിനിമയം സജീവമാക്കുന്ന പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്.  

Contact the author

Web Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More