കെ റെയില്‍: മുഖ്യമന്ത്രിക്ക് ശാസ്ത്രജ്ഞരുടെയും എഴുത്തുകാരുടെയും തുറന്ന കത്ത്

മുഖ്യമന്ത്രിക്ക്  പ്രമുഖ ശാസ്ത്രജ്ഞരും എഴുത്തുകാരും എഴുതുന്ന ഒരു തുറന്ന കത്ത് 

---------------------------------------------------------------------------------------------------------------------------------------------------

സിൽവർ ലൈനിന് പച്ചക്കൊടി കാണിക്കുന്നതിനു മുൻപ് ജനങ്ങൾക്ക് എല്ലാ വിവരവും ലഭ്യമാക്കണം .

ഇപ്പോൾ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന സിൽവർ ലൈൻ എന്ന അർദ്ധ അതിവേഗ റയിൽ പദ്ധതി കേരളത്തിന്റെ സമഗ്ര വികസനത്തിന് വിവിധ തരത്തിൽ അപകടമാണ് എന്ന് വികസന മേഖലയിൽ ഏറെക്കാലമായി പ്രവർത്തിക്കുന്ന പ്രൊഫഷണൽസ് എന്ന നിലയിലും ഈ ആശങ്ക പങ്കുവയ്ക്കുന്ന പൗരന്മാർ എന്ന നിലയിലും ഞങ്ങൾ ആത്മാർത്ഥമായി കരുതുന്നു .

ഞങ്ങളെ പ്രധാനമായും ഉത്ക്കണ്ഠപ്പെടുത്തുന്നത് രണ്ടു കാര്യങ്ങളാണ്.

1, കേരള സംസ്ഥാനത്തിന്റെ ദുർബ്ബലമായ സാമ്പത്തിക അവസ്ഥ.

2, സംസ്ഥാനം അഭിമുഖീകരിക്കുന്ന ഏറി വരുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ .

2018- ലും 2019- ലും ഉണ്ടായ വിനാശകരമായ വെള്ളപ്പൊക്കങ്ങൾ, 2020 മുതൽ തുടരുന്ന കോവിഡ്-19 എന്ന മഹാമാരി എന്നിവ സൃഷ്‌ടിച്ച അസാധാരണ സാഹചര്യങ്ങൾ ജനതയേയും പ്രകൃതിയെയും സംരക്ഷിക്കുന്നതിൽ നാം ഒരുമിച്ചുനിൽക്കേണ്ടതിന്റെ പ്രാധാന്യമാണ് ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ടുതന്നെ സിൽവർ ലൈൻ പോലെയുള്ള ഭീമമായ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പകരം നമ്മുടെ വികസന പരിഗണനാക്രമങ്ങൾ മാറ്റേണ്ടതുണ്ട് എന്ന് ഞങ്ങൾ കരുതുന്നു .

          കൂടുതലായും വിദേശ കടത്തേയും വിദേശ സാങ്കേതിക വിദ്യയേയും ആശ്രയിച്ച് ഏകപക്ഷീയമായി നടപ്പാക്കാൻ ഉദ്ദേശിച്ചുള്ള ഈ പദ്ധതി ജനകീയ ചർച്ചകളില്ലാതെ മുന്നോട്ടുപോകുന്നതിൽ ഞങ്ങൾ തികച്ചും നിരാശരാണ്. അതുകൊണ്ടുതന്നെ ജനകീയ ജനാധിപത്യത്തിന്റെ സ്പിരിറ്റ് ഉൾക്കൊണ്ടുകൊണ്ട് ഇനിപറയുന്ന നിർദ്ദേശങ്ങൾ നടപ്പാക്കണം എന്ന് ഞങ്ങൾ മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുന്നു:

         1.  നവകേരളത്തിന്റെ വികസന പരിപ്രേക്ഷ്യം കൃത്യമായി അവതരിപ്പിക്കുന്നതുവരെ സിൽവർ ലൈൻ പദ്ധതി പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കണം .

         2.  കേരളത്തിന്റെ ഗതാഗതവുമായി ബന്ധപ്പെട്ട് റോഡ്, റെയിൽ, വിമാനം, ഉൾനാടൻ ജലഗതാഗതം, സമുദ്രം എന്നിങ്ങനെ അഞ്ചു മേഖലകളെയും ഉൾപ്പെടുത്തി സ്വീകരിക്കേണ്ട ഭാവി നടപടികളെക്കുറിച്ച് ഒരു ധവളപത്രം പുറത്തിറക്കണം. ഇതിൽ ഏറ്റവും ചിലവുകുറഞ്ഞതും പാരിസ്ഥിതിക സൗഹൃദപരവും കേരളത്തിന്റെ വാസ ഘടനയെ മനസ്സിലാക്കുന്നതുമായ ഗതാഗത സംവിധാനങ്ങൾക്ക് പ്രാധാന്യം നൽകണം  .

          3.  ഇപ്പോൾ കേരളത്തിലുള്ള റെയിൽവേ സംവിധാനത്തിന് വേഗതയിലും മറ്റു അനുബന്ധ സൗകര്യങ്ങളിലും ഏറെ പരിമിതികൾ ഉണ്ടെങ്കിലും അവയെ പരിഹരിച്ചുകൊണ്ട് ഇപ്പോൾ നിലനിൽക്കുന്ന സംവിധാനത്തെ  ശക്തിപ്പെടുത്തുന്നത് കൂടുതൽ ചിലവ് കുറവുള്ളതും മറ്റു അനുബന്ധ പ്രശ്നങ്ങൾ കുറക്കുന്നതുമായ ബദൽ മാർഗ്ഗമാണ് എന്ന് ഞങ്ങൾ കരുതുന്നു . ഇതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം എന്ന് ഞങ്ങൾ നിർദ്ദേശിക്കുന്നു .

         4.  കേരള അസംബ്ലിയിലും മറ്റ് പൊതു ഇടങ്ങളിലും കേരളത്തിന്റെ പൊതുഗതാഗതത്തിന്റെ പ്രശ്നങ്ങളും പരിഹാര മാർഗ്ഗങ്ങളും ചർച്ച ചെയ്യണം എന്ന് ഞങ്ങൾ നിർദ്ദേശിക്കുന്നു. ധാരാളം ജനാധിപത്യ സംവാദങ്ങൾക്ക് ഇടം നൽകുന്ന കേരളസമൂഹത്തിൽ നിന്ന് ഈ വിഷയത്തിൽ സർഗ്ഗാത്മകമായ ധാരാളം നിർദ്ദേശങ്ങൾ വരും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട് . 

       5.  കോവിഡ് മഹാമാരിയും മറ്റനേകം വികസന ക്ഷേമപ്രശ്നങ്ങളും സൃഷ്ടിച്ച പ്രതിസന്ധികൾക്ക് മദ്ധ്യേ ഇത്തരത്തിലുള്ള ഭീമമായ നിക്ഷേപം വേണ്ട പ്രവർത്തനങ്ങൾ എങ്ങനെയാണ് മുൻഗണനയാവുന്നത് എന്ന് വിശദീകരിക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

ഈ പദ്ധതി നടപ്പിലാക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ ഉത്കണ്ഠയും കേരളത്തിന്റെ ഭാവിയെ ഇത്തരം വൻ പദ്ധതികൾ എങ്ങനെ ബാധിക്കും എന്ന പൊതുവായ ഭീതിയും സർക്കാർ അഭിസംബോധന ചെയ്യേണ്ടതുണ്ട്. ജനാധിപത്യത്തിൽ അറിയാനുള്ള അവകാശം വളരെ പ്രധാനമാണ് എന്ന് ഞങ്ങൾ പ്രത്യേകം ഓർമപ്പെടുത്തേണ്ടതില്ലല്ലോ. ഭാവി വികസന ചർച്ചകളെയും ഇത് ഏറെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. 

വിവിധ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്നവർ, സാമൂഹികപ്രശ്നങ്ങളെ ഗൗരവത്തോടെ കാണുന്ന എഴുത്തുകാർ, പൗരർ എന്നീ നിലകളിൽ നീതിപൂർവകവും സുസ്ഥിരവും പരിസ്ഥിതി സൗഹൃദപരവും പങ്കാളിത്തപരവുമായ വികസനത്തിൽ സാമൂഹികമായ അഭിപ്രായ സമന്വയത്തിന്റെ പ്രാധാന്യം ഞങ്ങൾ വീണ്ടും ചൂണ്ടിക്കാട്ടുകയാണ്. 

എല്ലാ രാഷ്ട്രീയ പാർട്ടികളും ഇക്കാര്യത്തിൽ സന്ദർഭത്തിനൊത്തുയരും എന്ന് ഞങ്ങൾ കരുതുന്നു.

      Prof. M K Prasad, Botanist and Environmental Educator, Former Pro-Vice Chancellor, University of Calicut; Former Executive Vice Chairman, Information Kerala Mission, Government of Kerala; and Former President, Kerala Sastra Sahitya President. [prasadmkprasad@gmail.com] Phone: 9447793801.

     Dr. M P Parameswaran, Nuclear Engineer and People’s Science Activist and Former Secretary, Bharat Gyan Vigyan Samithi.  (mpparam@gmail.com) Phone: 91-487-2380281.

     Dr. M A Oommen, Development Economist and Honorary Fellow, Centre for Development Studies, Former Professor, Institute of Social Studies, New Delhi, Former Chairman, Kerala State Finance Commission. [maoommen09@gmail.com] Phone: 9447777405.

     Dr. C T S Nair, Environmental Expert and Former Vice Chairman, Kerala State Council for Science, Technology and Environment, Government of Kerala, Former Chief Economist (Forestry), Food and Agriculture Organization, Rome and Former Director, Kerala Forest Research Institute, Peechi. [ctsnair47@gmail.com] Phone: 9995305542.

     G. Vijayaraghavan, Management Expert, Former Member, Kerala State Planning Board and Former CEO, TechnoPark, Thiruvananthapuram. [gvrvma@gmail.com]

     Dr. R V G Menon, Writer and Energy Expert, Former President, Kerala Sastra Sahitya Parishad, Former Director, Integrated Rural Technology Centre, Palakkad; Former Director, Agency for Non-Conventional Energy Resources and Technology (ANERT), Government of Kerala, Thiruvananthapuram. [rvgmenon@gmail.com] Phone: 9446509413.

     Dr. K P Kannan, Development Economist and Honorary Fellow (and Former Director), Centre for Development Studies, Thiruvananthapuram. [kannankp123@gmail.com] Phone: 9446540454.

     Dr. Khadeeja Mumthaz, Writer and Professor, Government Medical College, Calicut. [kadeejamumthaz@gmail.com]

     B R P Bhaskar, Journalist and Social Activist.[brpbhaskar@gmail.com] Phone: 9446505749.

     M K Das, Writer and Former Resident Editor, The Indian Express, Kochi.  [mannathkrishnadas@gmail.com] Phone: 8086655254.

     M G. Radhakrishnan, Writer and Senior Journalist. 

     Dr. K G Thara, Former Member of State Disaster Management Authority & Former Head, Disaster Management Centre, Government of Kerala. [thara….] Phone: 9495920803.

     Dr. Rajeswari S. Raina, Professor, School of Humanities and Social Sciences, Shiv Nadar University, Dadri, U.P. [Rajeswari.raina@snu.edu.in] Phone:  9810956469.

     Dr. T R Suma, Scientist, Hume Centre for Ecology and Wildlife Biology, Wayanad, Kerala.

     Dr. Tara Nair, Professor, Gujarat Institute of Development Research, Ahmedabad (tara@gidr.ac.in) Phone: 94273 29465.

     Sarita Mohanan Bhama (earlier Sarita Mohanan Varma), Writer and Journalist, Formerly with The Financial Express.[saritavarma@gmail.com] Phone: 9447017242.

     Dr. K G Sankara Pillai, Writer and Former Principal, Maharaja’s College, Ernakulam.

     Prof. K. Sachidanandan, Poet and Writer, Former Secretary, Kendreeya Sahitya Academy, New Delhi. [satchida@gmail.com] Phone

     K K George, Development Economist and Public Finance Expert, Former Director, School of Management Studies, Cochin University of Science and Technology, Kochi.

    G. Raveendran, Former Additional Director General, Central Statistical Organization, Government of India. [gravi19@hotmail.com] Phone: 9995494421.

    Dr. C P Rajendran, Geologist and Professor, Indian Institute of Advanced Studies, Bangalore. [cprajendran@gmail.com]

     Sridhar Radhakrishnan, Engineer and Independent Researcher, Environment & Climate Change. [Sridhar.keralam@gmail.com]

     Dr. K V Thomas, former Scientist G & Group Head, NCESS, Thiruvananthapuram, and former Dean, Faculty of Climate Variability and Aquatic Ecosystems, KUFOS, Kochi.

     Prof. K Sreedharan, Former President, KSSP, Former Director, Integrated Rural Technology Centre, Palakkad and Former Professor of Physics,  Devagiri college, Kozhikode. [ks_pulari@yahoo.co.in]

     Prof. T P Kunhikannan, Former President, Kerala Sastra Sahitya President and Former Head, Department of Economics, Government Arts and Science College, Parambra, Kozhikode.[kunhikannantp@gmail.com] Phone: 9497212350.

     K K Krishnakumar, People’s Science Activist, and Former President, Bharat Gyan Vigyan Samiti. [kriku.kk@gmail.com] Phone: 9447047580.

     Dr. N K Sasidharan Pilla, Former Director, Integrated Rural Technology Centre, Mundur, Palakkad. [nkspillai@gmail.com] Phone: 9446517362.

     Dr. S Srikumar, Former Head, Department of Geology, Christ College, Irinjalakkuda and Former Director, Integrated Technology Centre, Palakkad. [sreeavani1961@gmail.com]

     Dr. V Ramankutty, Public Health Expert and Former Head, Achutha Menon Centre for Health Science Studies, Sree Chitra Thirunal Institute for Medical Sciences and Technology, Thiruvananthapuram. [kuttyr@gmail.com] Phone: 9847060199.

     Dr. John Kurian, Environmental Economist, and Former Fellow, Centre for Development Studies, Thiruvananthapuram. [kurien.john@gmail.com] Phone: 8129298407.

     P.S. Vijaysankar, Researcher, Trainer and Activist and Founder-Member, Samaj Pragati Sahayog (A CSO initiative in Central India), Dewas, Madhya Pradesh.

     Dr. Srikumar Chatopadhyaya, Geographer and Former Scientist, Centre for Earth Science Studies, Thiruvananthapuram. [srikumarc53@gmail.com] Phone: 9447740604.

     G. Madhusoodhanan, IAS (Retd), Writer and Environmental Thinker, Pune. 

     Dr. J. Prabhash, Former Pro-Vice Chancellor, University of Kerala and Former Head, Department of Political Science, University of Kerala. [drjprabash@gmail.com] Phone: 9495038857.

     G. Sajan, People’s Science Activist and Former Dy Director of Programmes, Door Darshan Kendra, Thiruvananthapuram. [sajangopalan@gmail.com] Phone: 9821383121.

     Dr. K T Rammohan, Economic Historian and Former Dean, School of Social Sciences, MG University, Kottayam. [rammohankt@gmail.com] Phone: 9446701042.

     Dr. N C Narayanan, Professor, Ashank Desai Centre for Policy Studies, Indian Institute of Technology, Mumbai. [ncniit@gmail.com] Phone: 9869659510.

     Dr. M Kabir, Development Economist and Former Head, Department of Economics, Government Women’s College, Trivandrum. [07.kabir@gmail.com] Phone: 9447798454.

      M. Suresh Babu, Professor of Economics, Department of Humanities, Indian Institute of Technology, Chennai. [sbab77@hotmail.com] Phone: 9444767615.

      P R Madhava Panicker, Popular Science Writer and Former Professor, Rajagiri College of Engineering, Former Scientist, Vikram Sarabhai Space Centre, Thiruvananthapuram

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 2 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More