മമ്മൂട്ടിക്ക് കൊവിഡ്‌ വന്നത് സിപിഎം സമ്മേളനത്തില്‍ പങ്കെടുത്തിട്ടാണോ? സതീശന്‍ കാര്യങ്ങള്‍ പഠിച്ചിട്ട് പറയണം- കോടിയേരി

തിരുവനന്തപുരം: സിപിഎം സമ്മേളനങ്ങള്‍ കൊവിഡ് പടര്‍ത്തുന്ന ഇടങ്ങളായി മാറുകയാണ് എന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവനക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ''സിപിഎമ്മിന്റെ ആളുകള്‍ക്ക് തന്നെ രോഗം പടര്‍ത്തണം എന്ന ആഗ്രഹം സിപിഎമ്മിനുണ്ടാകുമോ?''. ‘'എത്രയോ പേര്‍ക്ക് രോഗം വന്നു. അതെല്ലാം സിപിഎം സമ്മേളനത്തില്‍ പങ്കെടുത്തിട്ടാണോ?. മമ്മൂട്ടിക്ക് കൊവിഡ് വന്നത് ഏത് സമ്മേളനത്തില്‍ പങ്കെടുത്തിട്ടാണ്?''-കോടിയേരി ചോദിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വസ്തുതതകള്‍ പഠിച്ച ശേഷം വേണം പ്രതികരിക്കാനെന്നും കോടിയേരി പറഞ്ഞു.

കൊവിഡ് മാനദണ്ഡങ്ങളും കാറ്റഗറികളും നിശ്ചയിച്ചത് സര്‍ക്കാരാണെന്നും പാര്‍ട്ടി ഇടപെടലില്ലെന്നും കോടിയേരിപറഞ്ഞു. സിപിഎം സമ്മേളനങ്ങള്‍ നടത്തുന്നതിന് വേണ്ടി സര്‍ക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങളിലോ കാറ്റഗറി നിര്‍ണയത്തിലോ ഇടപെട്ടിട്ടില്ല. സമ്മേളനത്തോടനുബന്ധിച്ചുള്ള വിവിധ പരിപാടികള്‍ വേണ്ടെന്ന് വെക്കുകയാണ് പാര്‍ട്ടി ചെയ്തത്. സമ്മേളന പരിപാടികളൊന്നും പൊതുസ്ഥലങ്ങളില്‍ വെച്ച് നടക്കുന്നില്ല. കളക്ടര്‍മാരുടെ അനുവാദത്തോടുകൂടിയാണ് ഹാളുകളില്‍ പരിപാടി നടത്തുന്നതെന്നും കോടിയേരി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കൊവിഡ് പടരുന്നതിനിടെ സി പി എം സമ്മേളനങ്ങള്‍ നടക്കുന്ന ജില്ലകളെ കൊവിഡ് നിയന്ത്രണങ്ങളുള്ള കാറ്റഗറിയില്‍ നിന്നും ഒഴിവാക്കിയെന്ന വിമര്‍ശനമുയര്‍ന്നതോടെയാണ്  കോടിയേരി വിശദീകരണവുമായെത്തിയത്. പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുത്ത് കൊവിഡ് പോസിറ്റീവായ നൂറുകണക്കിന് സിപിഎം നേതാക്കളുണ്ടെന്നും, പലരും ക്വാറന്റീനില്‍ പോലും പോകാതെ രോഗവാഹകരായി മാറുകയാണ് എന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചത്. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കാനിരിക്കുന്ന ജില്ലകളെ കൊവിഡ്‌ കാറ്റഗറിയില്‍ നിന്ന് ഒഴിവാക്കി എന്നും സതീശന്‍ ആരോപിച്ചിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More