അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ പദ്ധതിയിട്ട കേസില്‍ നടന് ദിലീപിന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. ദിലീപിനെതിരെ കൊലപാതക ഗൂഢാലോചന കുറ്റം ചുമത്തിയാണ് അന്വേഷണ സംഘം കേസ് ശക്തമാക്കിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച് ഇന്ന് വാദം കേള്‍ക്കുമെന്നായിരുന്നു നേരത്തെ കോടതി വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഹര്‍ജിയുമായി ബന്ധപ്പെട്ട് വിശദമായ വാദം കേള്‍ക്കെണ്ടതുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് നാളെ അവധി ആയിട്ടും ഈ ഹര്‍ജിക്ക് മാത്രമായി സെപ്ഷ്യല്‍ സിറ്റിംഗ് നടത്താന്‍ കോടതി തീരുമാനിച്ചത്. നാളെ രാവിലെ 10.15 ന് പ്രത്യേക സിറ്റിംഗ് ചേരും.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് ഡിവൈഎസ്പി ബിജു കെപൗലോസ്, ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെ. എസ്. സുദര്ശന് ഉള്‍പ്പടെയുള്ള അന്വേഷണ ഉദ്യോഗസ്ഥരെയും പള്‍സര്‍ സുനിയെയും അപായപ്പെടുത്താന്‍ ദിലീപ് പദ്ധതിയിട്ടു എന്നാണ് കേസ്. ബൈജു കെപൗലോസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ശക്തമായ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
എന്നാല്‍ ഈ കേസ് കെട്ടിചമച്ചതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് മുന്‍കൂര്‍ ജാമ്യം തേടിയത്. പുതിയ കേസ് കെട്ടിച്ചമച്ച് വിസ്താരം നീട്ടിവെക്കാന്‍ ആണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത് എന്നും ദിലീപ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ പ്രതി ചേര്‍ത്തതെന്നാണ് പ്രോസിക്യൂഷന് വാദം. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തുന്നത് അസാധാരണമായ സാഹചര്യമാണ്. ലൈംഗിക പീഡനങ്ങള്‍ക്ക് പ്രതി ക്രിമിനലുകള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയെന്നും പ്രോസിക്യൂഷന് ആരോപിച്ചു. അതുകൊണ്ട് ദിലീപിന് മുന്‍കൂര്‍ ജാമ്യം നല്കിയാല് കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.