ലോഡ്ജില്‍ ഇരുന്ന് അടിച്ചിറക്കിയ കള്ളപ്പട്ടയങ്ങള്‍ റദ്ദാക്കണം - അഡ്വ ഹരീഷ് വാസുദേവന്‍‌ ശ്രീദേവി

രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് പിന്തുണയുമായി അഡ്വ ഹരീഷ് വാസുദേവന്‍‌. രവീന്ദ്രൻ കൊടുത്ത പട്ടയങ്ങൾക്ക് സർക്കാരിന് ബാധ്യത എടുക്കാനാകില്ല എന്നത് സാമാന്യയുക്തി ആണ്. അവ റദ്ദാക്കണം എന്നത് കാലാകാലങ്ങളിൽ മാറി വരുന്ന സർക്കാരുകളുടെ നിലപാടാണ്. എന്നാൽ അതിന്‍റെ പേരിൽ അർഹരായ ആർക്കും പട്ടയം കിട്ടാത്ത സ്ഥിതി ഉണ്ടാവുകയുമരുതെന്ന് ഹരീഷ് വാസുദേവന്‍‌ ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

രവീന്ദ്രൻപട്ടയങ്ങൾ റദ്ദാക്കണം.

സർക്കാരിന്റെ അനുമതി ഇല്ലാതെ, അധികാരം ഇല്ലാത്ത ഒരുദ്യോഗസ്ഥൻ, നടപടിക്രമങ്ങൾ പാലിക്കാതെ, കുറേപ്പേർക്ക് ലോഡ്ജിൽ ഇരുന്നു പട്ടയങ്ങൾ അടിച്ചു കൊടുത്തു. അതാണ് രവീന്ദ്രൻ പട്ടയങ്ങൾ.രവീന്ദ്രൻ കൊടുത്ത പട്ടങ്ങൾക്ക് സർക്കാരിന് ബാധ്യത എടുക്കാനാകില്ല എന്നത് സാമാന്യയുക്തി ആണ്. അവ റദ്ദാക്കണം എന്നത് കാലാകാലങ്ങളിൽ LDF-UDF സർക്കാരുകളുടെ നിലപാടാണ്. എന്നാൽ അതിന്റെ പേരിൽ അർഹരായ ആർക്കും പട്ടയം കിട്ടാത്ത സ്ഥിതി ഉണ്ടാവുകയുമരുത്. ഇതാണ് പൊതുനിലപാട്. എന്നാൽ അത് സംബന്ധിച്ച നടപടികൾ നീണ്ടുപോയി. നിയമപരമായി വിലയില്ലാത്ത രവീന്ദ്രൻപട്ടയം കൊണ്ട് കിട്ടിയവർക്ക് പോലും ബുദ്ധിമുട്ടാണ്, ലോണിന് പോയാലും വിൽക്കാൻ പോയാലും നിയമസാധുത ചോദ്യം ചെയ്യപ്പെടുന്നു.. 

സമയബന്ധിതമായി രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനും, അർഹരായ മുഴുവൻ പേർക്കും പുതിയ പട്ടയങ്ങൾ നൽകാനും 2019 ൽ മന്ത്രിതല തീരുമാനം എടുത്തെങ്കിലും ഉത്തരവ് ഇറങ്ങിയത് ഇന്നാണ്. LDF ൽ ആലോചിച്ചും സർവ്വകക്ഷി യോഗത്തിൽ ആലോചിച്ചും കൈക്കൊണ്ട തീരുമാനമാണ് എന്നാണ് പ്രാഥമിക അന്വേഷണത്തിൽ മനസിലാകുന്നത്. സാധാരണ ഇത്തരം ഉത്തരവുകൾ ഇറങ്ങുമ്പോൾ, അർഹരായവർക്ക് പട്ടയം കൊടുക്കാനുള്ള നടപടി വിട്ടുപോകുകയും അത് വിവാദമാവുകയും ഉത്തരവ് തന്നെ റദ്ദാക്കേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്യും. ഇത്തവണ ഉത്തരവിൽ അത്തരം അവ്യക്തത ഇല്ല. ഉത്തരവ് ഇറക്കിയ റവന്യു മന്ത്രി ശ്രീ.രാജനും ജയതിലക് IAS നയിക്കുന്ന റവന്യു ടീമിനും അഭിനന്ദനങ്ങൾ. 

CPIM ന്റെ പാർട്ടി ഓഫീസ് പൊളിക്കാൻ സമ്മതിക്കുമോ എന്നൊക്കെ ചോദിച്ചു ശ്രീ.MM മണിയെ കുത്തി ഇളക്കിയാൽ മണിയാശാൻ സ്റ്റൈലിൽ പലതും കേൾക്കാം. കേരളത്തിലെ നിയമം എല്ലാ പാർട്ടികൾക്കും ബാധകമാണെന്നും, പൊതു ആവശ്യമാണെന്ന് കണ്ടാൽ ഇളവുകൾ അനുവദിക്കാൻ ചട്ടം 24 ൽ സർക്കാരിന് അവകാശമുണ്ടെന്നും അറിയാത്ത ആളുകളല്ല ഈ ഉത്തരവ് ഇറക്കിയത്. MM മണിയുടെ ഡയലോഗും കൊണ്ടുള്ള വിവാദത്തിൽ രവീന്ദ്രൻ പട്ടയം റദ്ദാക്കാനുള്ള ഉത്തരവ് അട്ടിമറിക്കാമെന്നു വ്യാമോഹിക്കുന്നവർ ഭാവിയിൽ നിരാശപ്പെടും.

കള്ളപ്പട്ടയങ്ങൾ റദ്ദാക്കട്ടെ, നെല്ലും പതിരും വേർതിരിയട്ടെ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 day ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 1 week ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More
Web Desk 2 weeks ago
Social Post

ലീഗ് "പച്ചപ്പതാക" മാറ്റുമോ? -കെ ടി ജലീൽ

More
More
Web Desk 3 weeks ago
Social Post

'റിയാസ് മൗലവി സ്വയം കുത്തി മരിച്ചതല്ല വിജയാ... '-രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 3 weeks ago
Social Post

ഐതിഹാസികമായ വൈക്കം സത്യാഗ്രഹത്തിന് നൂറ് വയസ്

More
More