യോഗിക്കെതിരെ ഗോരഖ്പൂരില്‍ ചന്ദ്രശേഖര്‍ ആസാദ് മത്സരിക്കും

ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മത്സരിക്കാനൊരുങ്ങി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാവണ്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥിനെതിരെ മത്സരിക്കുമെന്ന് നേരത്തെ തന്നെ ചന്ദ്രശേഖര്‍ ആസാദ് പ്രഖ്യാപിച്ചിരുന്നു. ഗോരഖ്പൂര്‍ സദറില്‍ നിന്ന് മത്സരിക്കുമെന്ന യോഗിയുടെ പ്രഖ്യാപനം വന്നതിനുപിന്നാലെയാണ് ചന്ദ്രശേഖര്‍ ആസാദും ഇതേ മണ്ഡലത്തില്‍ നിന്നും മത്സരിക്കുമെന്ന ഭീം ആദ്മിയുടെ ഔദ്യോഗിക പ്രഖ്യാപനം. 

ഇതാദ്യമായാണ് യോഗി ആദിത്യനാഥ് എം എല്‍ എ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ചന്ദ്രശേഖര്‍ ആസാദിന്റെ ആദ്യത്തെ തെരഞ്ഞെടുപ്പുകൂടിയാണ് ഇത്. 'ഉത്തര്‍പ്രദേശ് നിയമസഭയില്‍ ഒരംഗമാവുക എന്നതിനല്ല ഞാന്‍ പ്രാധാന്യം നല്‍കുന്നത്. യോഗി ആദിത്യനാഥ് നിയമസഭയിലെത്താതിരികുകയാണ് എന്റെ ലക്ഷ്യം. അതിനുവേണ്ടി അദ്ദേഹം എവിടെ മത്സരിച്ചാലും ഞാനും അതേ മണ്ഡലത്തില്‍ തന്നെ മത്സരിക്കും എന്ന് ചന്ദ്രശേഖര്‍ ആസാദ് നേരത്തെ പറഞ്ഞിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഭീം ആദ്മി പാര്‍ട്ടിക്കോ ചന്ദ്രശേഖര്‍ ആസാദിനോ കാര്യമായ സ്വാധീനമില്ലാത്ത മേഖലയാണ് ഗോരഖ്പൂര്‍. 1989 മുതല്‍ തുടര്‍ച്ചയായി ബിജെപി മാത്രമാണ് അവിടെ വിജയം നേടിയിട്ടുളളത്. 2019-ല്‍ താന്‍ നരേന്ദ്രമോദിക്കെതിരെ മത്സരിക്കുമെന്ന് ചന്ദ്രശേഖര്‍ ആസാദ് പ്രഖ്യാപിച്ചിരുന്നു എന്നാല്‍ പിന്നീട് പിന്മാറുകയായിരുന്നു. അന്ന് സ്വന്തമായി രാഷ്ട്രീയപാര്‍ട്ടിയില്ലാത്തതിനാല്‍  ആസാദ് കോണ്‍ഗ്രസിനും ബി എസ്പിക്കും പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. 

ഇത്തവണ പക്ഷേ തെരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടാനാണ് ഭീം ആര്‍മിയുടെ തീരുമാനം. തുടക്കത്തില്‍ അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. സമാജ് വാദി പാര്‍ട്ടിക്കൊപ്പം മത്സരിക്കണമെങ്കില്‍ പതിനഞ്ച് സീറ്റ് നല്‍കണമെന്നായിരുന്നു ഭീം ആര്‍മിയുടെ ആവശ്യം എന്നാല്‍ പരമാവധി മൂന്ന് സീറ്റ് മാത്രമേ നല്‍കാനാവു എന്നായിരുന്നു അഖിലേഷിന്റെ നിലപാട്. ഇതോടെ ദളിതര്‍ക്ക് പ്രാധാന്യം നല്‍കാത്തെ പാര്‍ട്ടിയാണ് സമാജ് വാദിയെന്നും അഖിലേഷുമായി സഖ്യത്തിനില്ലെന്നും ചന്ദ്രശേഖര്‍ ആസാദ് പ്രഖ്യാപിക്കുകയായിരുന്നു.

Contact the author

National Desk

Recent Posts

National Desk 6 hours ago
National

ഇഡി ഇനിയും വരും, പിറകെ മോദിയും ഷായും വരും, എല്ലാം എന്റെ വോട്ടുവിഹിതം കൂട്ടും- മഹുവ മൊയ്ത്ര

More
More
National Desk 7 hours ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More
National Desk 1 day ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 1 day ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More