അറുപത്തിയെട്ടാം വയസിലും വ്യായാമം ചെയ്യുന്ന അമ്മയുടെ വീഡിയോ പങ്കുവെച്ച് ഹൃത്വിക് റോഷന്‍

അറുപത്തിയെട്ടാം വയസിലും വ്യായാമം ചെയ്യുന്ന തന്റെ അമ്മയുടെ വീഡിയോ പങ്കുവെച്ച് ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്‍. ഈ പ്രായത്തിലും അമ്മ വ്യായാമം ചെയ്യുന്നതും ആരോഗ്യത്തിനും ഫിറ്റ്‌നസിനും പ്രാധാന്യം നല്‍കുന്നതും കാണുമ്പോള്‍ പ്രതീക്ഷയുണ്ടാവുകയാണെന്ന് ഹൃത്വിക് പറഞ്ഞു. 58-ാം വയസിലാണ് അമ്മ വ്യായാമം ചെയ്യാന്‍ തുടങ്ങിയതെന്നും വൈകിപ്പോയി എന്ന് തോന്നുന്നവര്‍ക്ക് അമ്മ പ്രചോദനമാണെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'അറുപത്തിയെട്ടാം വയസിലും അമ്മ ആരോഗ്യത്തിനും ഫിറ്റ്‌നസിനും ശ്രദ്ധ നല്‍കുന്നത് കാണുമ്പോള്‍ ഏത് പ്രായത്തിലായാലും നമുക്കും കൂടുതല്‍ മികച്ചതിനായി പ്രയത്‌നിക്കാമെന്ന പ്രതീക്ഷയാണ് ലഭിക്കുന്നത്. അമ്മയെ പിന്തുണയ്ക്കുന്ന എല്ലാവര്‍ക്കും ആലിംഗനം. അമ്മ മോശം ദിവസങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. എല്ലാവരും അങ്ങനെയുളള ദിവസങ്ങളിലൂടെ കടന്നുപോയിരിക്കാമെന്ന് അറിയാം. ജിമ്മിലേക്ക് തിരികെ വരാനും വ്യായാമം ചെയ്യാനും അവര്‍ എത്ര ബുദ്ധിമുട്ടിയിട്ടുണ്ടെന്ന് ഞാന്‍ കണ്ടതാണ്. പക്ഷേ നിങ്ങളെല്ലാവരും അമ്മയെ പിന്തുണയ്ക്കുന്നതുകൊണ്ടാണ് അവര്‍ തിരിച്ചെത്തിയത്. അമ്മയെ പിന്തുണയ്ക്കുന്ന എല്ലാവര്‍ക്കും നന്ദി. എല്ലാവര്‍ക്കും മനോഹരമായ ദിവസം ആശംസിക്കുന്നു'- എന്നായിരുന്നു ഹൃത്വിക് റോഷന്റെ കുറിപ്പ്.

ഹൃത്വിക് റോഷനെപ്പോലെ അദ്ദേഹത്തിന്റെ അമ്മ പിങ്കി റോഷനും ഫിറ്റ്‌നസ് ഫ്രീക്കാണ്. വ്യായാമം ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും അവര്‍ നിരന്തരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. വ്യായാമം ചെയ്ത് ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്നതിന് പ്രായം ഒരു തടസമേയല്ല എന്ന് തെളിയിക്കുകയാണ് പിങ്കി റോഷന്‍.

Contact the author

Web Desk

Recent Posts

Web Desk 1 month ago
Lifestyle

ലോകത്തിലെ ഏറ്റവും വിലയുളള കാപ്പി ആനപ്പിണ്ടത്തില്‍ നിന്ന്‌

More
More
Web Desk 2 months ago
Lifestyle

പച്ചകുത്തുമ്പോള്‍ ഓര്‍ക്കുക മായ്ക്കാന്‍ വലിയ വില നല്‍കേണ്ടിവരും

More
More
Web Desk 3 months ago
Lifestyle

കള പറിക്കല്‍ ചില്ലറ പണിയല്ല

More
More
Web Desk 3 months ago
Lifestyle

എന്താണ് വാടക ഗര്‍ഭധാരണം? ആര്‍ക്കൊക്കെ ഗര്‍ഭം വാടകക്കെടുക്കാം ?

More
More
Civic Chandran 4 months ago
Lifestyle

ഒരു വിവാഹത്തിൻ്റെ ഫ്ലാഷ്ബാക്ക്- സിവിക് ചന്ദ്രന്‍

More
More
Web Desk 4 months ago
Lifestyle

'വിവാഹം കഴിക്കുകയെന്നാൽ നിങ്ങൾ ജയിലിലടക്കപ്പെടുകയെന്നാണ്' - രാംഗോപാല്‍ വര്‍മയുടെ പോസ്റ്റ് വൈറല്‍

More
More