മരണ വ്യാപാരികളാകാന്‍ സിപിഎം തീരുമാനിച്ചാല്‍ ജനം തെരുവിൽ നേരിടും - കെ സുധാകരന്‍

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോള്‍ സര്‍ക്കാര്‍ സംവിധാനം നോക്കു കുത്തികളായി നില്‍ക്കുകയാണെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍. മുഖ്യമന്ത്രിയ്ക്ക് അമേരിക്കയിൽ ചികിത്സ സാദ്ധ്യമാകുമ്പോൾ കേരളത്തിൽ സാധാരണ ജനങ്ങൾക്ക് ആശുപത്രിയിൽ മരുന്നുകൾ കിട്ടാനില്ല. സ്വകാര്യ ആശുപത്രികൾ സാധാരണക്കാരെ പിഴിഞ്ഞ് കാശു വാങ്ങുകയാണെന്നും കെ സുധാകരന്‍ പറഞ്ഞു. പൊതുപരിപാടികളൊക്കെ മാറ്റിവെച്ച കോൺഗ്രസിനെ സിപിഎം മാതൃകയാക്കണം. കോവിഡ് പടർന്നാൽ  സർക്കാരിൻ്റെ അഴിമതികളിൽ നിന്ന് ജനശ്രദ്ധ തിരിയുമെന്ന് സിപിഎം വ്യാമോഹിക്കേണ്ട. മരണവ്യാപാരികളായി തുടരാൻ തീരുമാനിച്ചാൽ ജനം  സിപിഎമ്മിനെ തെരുവിൽ നേരിടുന്ന കാലം അതിവിദൂരമല്ലെന്നും സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

മരണ വ്യാപാരികളാണ് സിപിഎം.

സിപിഎമ്മിൻ്റെ ഭരണകൂട അനാസ്ഥ കാരണം കേരളം കോവിഡ് തരംഗത്തിൽ മുങ്ങുകയാണ്. മുഖ്യമന്ത്രിയ്ക്ക് അമേരിക്കയിൽ ചികിത്സ സാദ്ധ്യമാകുമ്പോൾ കേരളത്തിൽ സാധാരണ ജനങ്ങൾക്ക് ആശുപത്രിയിൽ മരുന്നുകൾ കിട്ടാനില്ല. സ്വകാര്യ ആശുപത്രികൾ സാധാരണക്കാരെ പിഴിഞ്ഞ് കാശു വാങ്ങുന്നു. ആരോഗ്യ വകുപ്പ്  നോക്കുകുത്തിയെ പോലെ നിന്ന് ജനങ്ങളെ കൊലയ്ക്ക് കൊടുക്കുകയാണ്.

കേരള ചരിത്രത്തിൽ ഏറ്റവും കൂടുതൽ അഴിമതികളും ക്രമക്കേടുകളും നടത്തിയ പിണറായി വിജയനെതിരെ യുഡിഎഫ് തെരുവിൽ സമരം ചെയ്യാതിരുന്നത് ജനനന്മയെ കരുതിയായിരുന്നു. പ്രതിഷേധങ്ങൾ കോവിഡ് വ്യാപനമുണ്ടാക്കി ജനങ്ങളുടെ ജീവനെടുക്കരുതെന്നാണ്  അധികാരത്തിലെത്തുന്നതിനേക്കാൾ കോൺഗ്രസ് ആഗ്രഹിച്ചത്. അതിൻ്റെ ഫലമായി ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞെങ്കിലും പിണറായി വിജയൻ്റെ കഴിവുകെട്ട ഭരണം വീണ്ടും സഹിക്കേണ്ട ദുരവസ്ഥ മലയാളികൾക്കുണ്ടായി.

തിരഞ്ഞെടുപ്പിന് മുമ്പ് സാമൂഹിക പ്രതിബദ്ധതയുടെ അപ്പോസ്തലൻമാരായി നടിച്ച സിപിഎം ഇപ്പോൾ  കോവിഡ് വ്യാപിപ്പിക്കാൻ മുന്നിൽ നിൽക്കുകയാണ്. കേരള സർക്കാർ കോവിഡ് പ്രതിരോധത്തിൽ അടിമുടി പരാജയപ്പെട്ടിട്ടും തിരുവാതിരകളിയും ഗാനമേളയും പാർട്ടി സമ്മേളനങ്ങളും ഒക്കെയായി കോവിഡ് പടർത്താൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് സിപിഎം. 

പൊതുപരിപാടികളൊക്കെ മാറ്റിവെച്ച കോൺഗ്രസിനെ സിപിഎം മാതൃകയാക്കണം. കോവിഡ് പടർന്നാൽ  സർക്കാരിൻ്റെ അഴിമതികളിൽ നിന്ന് ജനശ്രദ്ധ തിരിയുമെന്ന് സിപിഎം വ്യാമോഹിക്കേണ്ട. മരണവ്യാപാരികളായി തുടരാൻ തീരുമാനിച്ചാൽ ജനം  സിപിഎമ്മിനെ തെരുവിൽ നേരിടുന്ന കാലം അതിവിദൂരമല്ല!

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

National Desk 5 days ago
Social Post

'പുതുമുഖങ്ങളെ സഹായിച്ച് സമയം കളഞ്ഞു, ഇനി എന്നെ കാണാന്‍ പണം നല്‍കണം'; കൂടിക്കാഴ്ച്ചയ്ക്ക് ഫീസ് നിശ്ചയിച്ച് അനുരാഗ് കശ്യപ്‌

More
More
Web Desk 1 week ago
Social Post

'സംസ്‌കാരഹീനമായ വൃത്തികെട്ട പ്രവൃത്തി' ; ജാസി ഗിഫ്റ്റിനെ അപമാനിച്ചതില്‍ ജി വേണുഗോപാല്‍

More
More
Web Desk 2 weeks ago
Social Post

വടകരയിലെ ആള്‍ക്കൂട്ടം കണ്ട് ആരും തിളയ്ക്കണ്ട, അത് ലീഗിന്റെ പണത്തിന്റെ പുളപ്പാണ്- കെ ടി ജലീല്‍

More
More
K T Kunjikkannan 1 month ago
Social Post

ഫാസിസത്തെ നാം പ്രണയം കൊണ്ട് പ്രതിരോധിക്കും- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Web Desk 1 month ago
Social Post

ആ 'മഹാനെ'ത്തേടി ഭാരതരത്‌നം മലപ്പുറത്തെത്തിയാല്‍ അത്ഭുതപ്പെടാനില്ല; സാദിഖലി തങ്ങള്‍ക്കെതിരെ കെ ടി ജലീല്‍

More
More
Niveditha Menon 2 months ago
Social Post

ഒരു സംസ്കാരത്തിന്റെ മരണത്തിന്റെ കഥയാണ് അയോദ്ധ്യ - നിവേദിത മേനോൻ

More
More