ചെഗുവേരയുടെ വിപ്ലവം പറഞ്ഞ് നടന്നിരുന്നവരൊക്കെ ഇപ്പോള്‍ നാടുവിട്ടോ- രേവതി

കേരളത്തില്‍ ചെഗുവേരയുടെ ആദര്‍ശങ്ങളും വിപ്ലവവും പറഞ്ഞ് നടന്നിരുന്നവരൊക്കെ ഇപ്പോള്‍ നാടുവിട്ടോ എന്ന് ചോദിച്ച് സംവിധായകയും നടിയുമായ രേവതി. അന്ന് ആദര്‍ശം പറഞ്ഞവര്‍ ഇന്ന് അധികാരസ്ഥാനങ്ങളിലിരിക്കുന്നുണ്ടെന്നും പറഞ്ഞതൊന്നും അവര്‍ സമൂഹത്തില്‍ പ്രതിഫലിപ്പിക്കുന്നില്ലെന്നും രേവതി പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു രേവതിയുടെ വിമര്‍ശനം.

'ഓരോ അനീതിയിലും നിങ്ങള്‍ രോഷം കൊണ്ട് വിറയ്ക്കുകയാണെങ്കില്‍  നിങ്ങള്‍ എന്റെ സഖാവാണ്' എന്ന ചെഗുവേരയുടെ വാക്കുകളും രേവതി പങ്കുവെച്ചു. നടി ആക്രമിക്കപ്പെട്ട കേസും സര്‍ക്കാര്‍ ഹേമാ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാത്തതും ചര്‍ച്ചയാകുന്ന സാഹചര്യത്തിലാണ് രേവതിയുടെ പ്രതികരണം

രേവതിയുടെ കുറിപ്പ്

എന്റെ ഇരുപതുകളുടെ തുടക്കത്തില്‍ മലയാള സിനിമകള്‍ ചെയ്യുന്ന കാലത്താണ് ഞാന്‍ ചെഗുവേരയെക്കുറിച്ച് കേള്‍ക്കുന്നത്. എന്റെ മലയാളികളായ സുഹൃത്തുക്കളും യുവാക്കളുമൊക്കെ എണ്‍പതുകളുടെ തുടക്കത്തില്‍ ചെഗുവേരയെക്കുറിച്ച് സംസാരിക്കുമായിരുന്നു. അവര്‍ ചെഗുവേരയുടെ ആദര്‍ശങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും ചെഗുവേരയുടെ മുഖമുളള ബാഗുകളും തൊപ്പികളും ഷര്‍ട്ടുകളും ധരിക്കുകയും ചെയ്തപ്പോള്‍ അദ്ദേഹത്തെക്കുറിച്ച് വായിക്കാതിരുന്ന എനിക്ക് ലജ്ജ തോന്നി. വിപ്ലവ ചിന്തകള്‍ നിറഞ്ഞ ആദര്‍ശ യുവത ഇന്ന് മധ്യവയസ്‌കരായി അധികാരസ്ഥാനങ്ങളിലിരിക്കുകയാണ്. പരിചയസമ്പന്നരായ അവരാണ് എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കുന്നത്. പക്ഷേ 30-35 വര്‍ഷങ്ങള്‍ മുന്‍പ് അവര്‍ സംസാരിച്ച ആദര്‍ശങ്ങള്‍ അവര്‍ ഇന്ന് സമൂഹത്തില്‍ പ്രതിഫലിപ്പിക്കുന്നില്ല. അവരൊക്കെ ഇപ്പോള്‍ എവിടെയാണ് ? കേരളം വിട്ടുപോയോ? അത്ഭുതം തോന്നുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More