കെ സുധാകരന്‍ തോക്കുകൊണ്ടുനടക്കുന്ന കോണ്‍ഗ്രസുകാരനാണെന്ന് പി സി ചാക്കോ

കോഴിക്കോട്: കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ. സുധാകരന്‍ തോക്കുകൊണ്ടുനടക്കുന്ന കോണ്‍ഗ്രസുകാരനാണെന്ന് പി സി ചാക്കോ പറഞ്ഞു. സുധാകരനില്‍ നിന്ന് ആരും നല്ല വാക്കുകള്‍ പ്രതീക്ഷിക്കുന്നില്ലെന്നും ഭൂരിപക്ഷം കോണ്‍ഗ്രസുകാരും സുധാകരനെ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസുകാര്‍ സുധാകരനെ തളളിപ്പറയുന്ന കാലം വിദൂരമല്ലെന്നും പി സി ചാക്കോ കൂട്ടിച്ചേര്‍ത്തു. ഇടുക്കിയില്‍ കൊല്ലപ്പെട്ട ധീരജിന്റെ കൊലപാതകത്തില്‍ സുധാകരന്‍ നടത്തിയ പ്രതികരണത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.  ഈ സാഹചര്യത്തിലാണ് പി സി ചാക്കോയുടെ പ്രതികരണം.

'ധീരജിനെ നിഖില്‍ കുത്തുന്നത് കണ്ടിട്ടില്ല. ആരാണ് കുത്തിയതെന്ന് അവിടുളളവര്‍ക്ക് അറിയില്ല. ഞാന്‍ കൊലപാതകത്തെ അപലപിക്കണമെങ്കില്‍ നിഖിലാണ് കുത്തിയത് എന്ന ബോധ്യം വരണം. ഇക്കാര്യത്തില്‍ പൊലീസിനുപോലും വ്യക്തതയില്ല. പാര്‍ട്ടിക്കുവേണ്ടി ജീവിതം മാറ്റിവെച്ച പ്രവര്‍ത്തകനെ തളളിപ്പറയാന്‍ കെ പി സി സി കസേരയിലിരിക്കുന്ന സുധാകരന്‍ മെനക്കെടില്ല. അവര്‍ നിരപരാധികളാണ് എന്നാണ് വിശ്വാസം. കോണ്‍ഗ്രസ് ആ കുട്ടികള്‍ക്ക് നിയമസഹായം നല്‍കും'- എന്നാണ് കെ സുധാകരന്‍ പറഞ്ഞത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കൊലപാതക രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്ന തരത്തിലുളള കെ സുധാകരന്റെ പ്രസ്താവനകള്‍ പാര്‍ട്ടിക്കകത്തും പുറത്തും വ്യാപക വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സുധാകരന്റെ നിലപാടില്‍ പ്രതിഷേധിച്ച് കെ എസ് യു തൃശൂര്‍ ജില്ലാ സെക്രട്ടറി ഡേവിഡ് രാജിവെച്ചിരുന്നു. ധീരജിന്റെ കൊലയാളികളായ കെ എസ് യു പ്രവര്‍ത്തകരെ തളളിപ്പറയില്ലെന്ന സുധാകരന്റെ നിലപാടില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ ശേഷമായിരുന്നു ഡേവിഡ് രാജിവെച്ചത്.

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 3 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More