ദളിതര്‍ക്കൊപ്പം ഭക്ഷണം കഴിച്ചിട്ടും നേതാക്കളുടെ ചോര്‍ച്ച തുടരുന്നു; യോഗി അങ്കലാപ്പില്‍

ഉത്തര്‍പ്രദേശ് ബിജെപിയില്‍ നിന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പിന്നോക്ക വിഭാഗക്കാരായ നേതാക്കള്‍ കൂട്ടത്തോടെ സമാജ് വാദി പാര്‍ട്ടിയിലേക്ക് ചേക്കേറുന്നത് തുടരുകയാണ്. യോഗി ആദിത്യനാഥിന് അവസാന നിമിഷത്തിലേറ്റ തിരിച്ചടി ബിജെപി പാളയത്തിലാകെ ആശങ്ക വിതയ്ക്കുന്നുണ്ട്. ഇതിനിടെ ദളിത് വീട്ടിലെത്തി ഭക്ഷണം കഴിച്ച് അദ്ദേഹം നടത്തിയ രാഷ്ട്രീയ 'കു'തന്ത്രം വലിയ രൂപത്തില്‍ വിമര്‍ശനത്തിനിടയാക്കുകയും ചെയ്തു. ബിജെപി ദളിത്, ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങളോട് തുടരുന്ന അനീതികള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ചാണ് കൂട്ടരാജിയുണ്ടായിരിക്കുന്നത്. 

ചോര്‍ച്ച തടയാന്‍ മറ്റു പാര്‍ട്ടികളിലെ നേതാക്കളെ ചാക്കിട്ടു പിടിക്കാനുള്ള ശ്രമങ്ങളും ബിജെപി നടത്തുന്നുണ്ട്. എന്നിട്ടും കോണ്‍ഗ്രസ്, എസ്പി പാളയത്തില്‍ നിന്ന് രണ്ട് എംഎല്‍എമാരെ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. ആധികാരികമായി വിജയം പ്രതീക്ഷിച്ചിരുന്ന ബിജെപിക്ക് പല മേഖലകളിലും വലിയ തിരിച്ചടിയുണ്ടാകുമെന്ന് തീര്‍ച്ചയാണ്. നിലവില്‍ സമാദ് വാദി പാര്‍ട്ടി നടത്തുന്ന നീക്കങ്ങള്‍ ഫലം കണ്ടാല്‍ ബിജെപിക്ക് പല മേഖലകളിലും സ്വാധീനം നഷ്ടപ്പെടും. കോണ്‍ഗ്രസ് ശക്തി തെളിയിക്കുകകൂടെ ചെയ്താല്‍ ബിജെപിയുടെ ആഘാതം വര്‍ധിക്കും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഗോരഖ്പൂരില്‍ നടത്തിയ ദളിത് വീട് സന്ദര്‍ശന നാടകം മോദി ശൈലിയിലുള്ള പ്രമോഷനാണെന്ന് യോഗിക്കെതിരെ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. പടിഞ്ഞാറന്‍ യുപിയില്‍ ചന്ദ്രശേഖര്‍ ആസാദിന്റെ സ്വാധീനം മുതലെടുക്കാന്‍ എസ്പിക്ക് കഴിഞ്ഞാല്‍ കാര്യങ്ങള്‍ കടക്കും. എസ്പിയുടെ ഉറച്ച കോട്ടയായ ചന്ദ്രശേഖര്‍ ആസാദിന്റെ മണ്ഡലത്തില്‍ സീറ്റ് ഭീം ആര്‍മി മത്സരിച്ചേക്കും. ചന്ദ്രശേഖര്‍ തന്നെ നേരിട്ട് ഇവിടെ കളത്തിലിറങ്ങാനാണ് സാധ്യത. പ്രദേശിക തലത്തില്‍ ഭീം ആര്‍മി നേട്ടമുണ്ടാക്കിയ ഇടങ്ങളില്‍ പിന്തുണ എസ്പിക്ക് ലഭിക്കും. ചെറുശക്തികളെ കൂടെ നിര്‍ത്തി പ്രദേശിക തലത്തില്‍ ചലനങ്ങളുണ്ടാക്കാന്‍ അഖിലേഷ് നടത്തുന്ന ശ്രമങ്ങള്‍ ചെറുക്കാന്‍ 'പിആര്‍' നാടകങ്ങളുമായിട്ടാണ് ബിജെപി രംഗത്തിറങ്ങുന്നത്. നിലവില്‍ രാഷ്ട്രീയ ലോക് ദള്‍, എന്‍സിപി, സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി, പ്രഗതിശീല്‍ സമാജ് പാര്‍ട്ടി, മഹാന്‍ ദള്‍, അപ്നാ ദള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, ജനവാദി പാര്‍ട്ടി തുടങ്ങിയവ എസ്പി സഖ്യത്തിലുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ എസ്പി അപ്രതീക്ഷിതമായി മുന്‍തൂക്കമാണ് നേടുന്നത്.

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More