നടന്‍ സോനു സൂദിന്റെ സഹോദരി പഞ്ചാബില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കും

അമൃത്സര്‍: കൊവിഡ് കാലത്തെ സന്നദ്ധപ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയനായ ബോളിവുഡ് താരം സോനു സൂദിന്‍റെ സഹോദരി മാളവിക സൂദ് പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. മോഗ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റിലാണ് മാളവിക സൂദ് മത്സരിക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നി, പഞ്ചാബ് പി.സി.സി അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദു എന്നിവരുടെ സാന്നിധ്യത്തില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് മാളവിക സൂദ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. 

മാളവികക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് അനുവദിച്ചതില്‍ പ്രതിഷേധിച്ച് മോഗ നിയമസഭാ മണ്ഡലത്തിലെ എം.എല്‍.എയായ ഹര്‍ജോത് കമാല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. തന്‍റെ മണ്ഡലത്തില്‍ പുതിയൊരു സ്ഥാനര്‍ഥിയെ നിര്‍ത്താന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു രാജിക്ക് ശേഷം കമാലിന്‍റെ ആദ്യപ്രതികരണം. ശേഷം ചണ്ഡിഗഢിലെ ഓഫീസിലെത്തി ഇയാള്‍ ബി.ജെ.പി അംഗത്വം സ്വീകരിക്കുകയായിരുന്നു. ഇന്നലെയാണ് പഞ്ചാബ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ ആദ്യഘട്ട പട്ടിക പുറത്ത് വന്നത്. 86 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തു വിട്ടിരിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മാളവിക മത്സരിക്കുമെന്ന് സോനു സൂദ് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഏത് പാര്‍ട്ടിയില്‍ നിന്നാണ് ജനവിധി തേടുകയെന്നത് സോനു സൂദ് വ്യക്തമാക്കിയിരുന്നില്ല. അതോടൊപ്പം, പഞ്ചാബ്‌ മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയുമായി സോനു കൂടിക്കാഴ്ച നടത്തിയത് മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇതിന് മുന്‍പ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായും സോനു സൂദ് കൂടിക്കാഴ്ച നടത്തിയിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടിയുള്ള 'ദേശ് കാ മെന്റേഴ്‌സ്' പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറായി സോനുവിനെ കെജ്‌രിവാള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതെല്ലം സോനു സൂദിന്‍റെ രാഷ്ട്രീയ പ്രവേശനമായാണ് കണക്ക് കൂട്ടിയിരുന്നത്. എന്നാല്‍ മാളവിക കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായതോടെ നടന്‍റെ പാര്‍ട്ടി ചായ് വ് വ്യക്തമായിരിക്കുകയാണ്.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

ദളിത് സ്ത്രീയുണ്ടാക്കിയ ഭക്ഷണം കഴിക്കില്ലെന്ന് വിദ്യാർത്ഥികള്‍; ഭക്ഷണം കഴിക്കാനെത്തി ജില്ലാ കളക്ടര്‍

More
More
National Desk 22 hours ago
National

മാതാപിതാക്കളാണെന്ന് അവകാശവാദമുന്നയിച്ച ദമ്പതികളോട് പത്തുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ്

More
More
National Desk 1 day ago
National

ബിജെപിക്കെതിരെ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോവേണ്ടത് പ്രതിപക്ഷത്തിന്റെ കടമ- രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

ത്രിപുരയില്‍ വെളളപ്പൊക്കത്തിനിടെ വൃദ്ധയെക്കൊണ്ട് കാല്‍കഴുകിച്ച് ബിജെപി എം എല്‍ എ

More
More
National Desk 1 day ago
National

ഗ്യാൻവാപി മസ്ജിദിൽ ശിവലിം​ഗം കണ്ടെത്തിയെന്ന വാദത്തെ വിമർശിച്ച് പോസ്റ്റിട്ട അധ്യാപകൻ അറസ്റ്റില്‍

More
More
National Desk 1 day ago
National

അശ്ലീല വീഡിയോ ആപ്പ്: രാജ് കുന്ദ്രക്കെതിരെ ഇ ഡി കേസെടുത്തു

More
More