അഖിലേഷുമായുള്ള സഖ്യശ്രമം പരാജയപ്പെട്ടത് ദളിതരോടുള്ള അവഗണന മൂലം- ചന്ദ്രശേഖര്‍ ആസാദ്

ലക്നൌ: സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെതിരെ രൂക്ഷവിമര്‍ശനവുമായി ഭീം ആദ്മി പാര്‍ട്ടി അദ്ധ്യക്ഷനും പ്രമുഖ ദളിത്‌ നേതാവുമായ ചന്ദ്രശേഖര്‍ ആസാദ്. കഴിഞ്ഞ ഒരുമാസത്തിലധികമായ സഖ്യത്തിനുള്ള തന്റെ ശ്രമങ്ങള്‍ പരാജയപ്പെടാന്‍ കാരണം അഖിലേഷിന്റെ ദളിത് വിഷയങ്ങളിലുള്ള മൌനമാണ് എന്ന് ചന്ദ്രശേഖര്‍ ആസാദ് ആരോപിച്ചു. സാമൂഹ്യ നീതിയെ കുറിച്ച് അദ്ദേഹത്തിന് ഒരു നിലപാടുമില്ല. ബഹുജന്‍ സമാജില്‍ പെട്ടവരെ അഖിലേഷ് അപമാനിക്കുകയാണ് ചെയ്തത്. അതുകൊണ്ടുതന്നെ സമാജ് വാദി പാര്‍ട്ടിയുമായി തെരഞ്ഞടുപ്പ് സഖ്യത്തിനില്ലെന്നും ആസാദ് പ്രഖ്യാപിച്ചു. 

സമാജ് വാദി പാര്‍ട്ടിയുമായി തെരഞ്ഞടുപ്പ് സഖ്യത്തിലെര്‍പ്പെടുമെന്ന പ്രഖ്യാപനത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുന്‍ പഖ്യാപനം തള്ളിക്കൊണ്ടുള്ള ഭീം ആദ്മി പാര്‍ട്ടി അദ്ധ്യക്ഷന്‍റെ പ്രസ്താവന. അഖിലേഷ് യാദവിന് ദളിതരെയല്ല അവരുടെ വോട്ടുമാത്രമാണ് ആവശ്യം. എന്നാല്‍ തന്റെ പ്രവര്‍ത്തനവും പരിശ്രമവും സാമൂഹ്യ നീതിക്ക് വേണ്ടിയുള്ളതാണ്. അതിന് പ്രതിപക്ഷത്തുള്ള എലാ കക്ഷികളുടെയും ഏകോപനമാണ് ലക്ഷ്യം വെയ്ക്കുന്നത്. അത് സാധ്യമായില്ലെങ്കില്‍ ഒറ്റയ്ക്ക് പോരാടുമെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അതേസമയം, ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്, ബി സ് പി തുടങ്ങിയ വലിയ കക്ഷികളുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാതെ ചെറുകക്ഷികളുമായി ചേര്‍ന്ന് വിശാല സഖ്യം ഉണ്ടാക്കാനാണ് അഖിലേഷ് യാദവ് ശ്രമിക്കുന്നത്. ആര്‍ എല്‍ ഡി, എസ് ബി എസ് പി, ജന്‍വാദി പാര്‍ട്ടി, അപ്നാ ദള്‍, മഹന്‍ ദള്‍, പി എസ് പി- എല്‍ തുടങ്ങിയ പാര്‍ട്ടികളാണ്‌ സഖ്യത്തിലുള്ളത്. അതോടൊപ്പം സിപിഎം, എന്‍ സി പി തുടങ്ങിയ ദേശീയ പാര്‍ട്ടികളും അഖിലേഷിനൊപ്പമാണ് എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.      

Contact the author

Web Desk

Recent Posts

National Desk 5 hours ago
National

ദളിത് സ്ത്രീയുണ്ടാക്കിയ ഭക്ഷണം കഴിക്കില്ലെന്ന് വിദ്യാർത്ഥികള്‍; ഭക്ഷണം കഴിക്കാനെത്തി ജില്ലാ കളക്ടര്‍

More
More
National Desk 22 hours ago
National

മാതാപിതാക്കളാണെന്ന് അവകാശവാദമുന്നയിച്ച ദമ്പതികളോട് പത്തുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ്

More
More
National Desk 1 day ago
National

ബിജെപിക്കെതിരെ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോവേണ്ടത് പ്രതിപക്ഷത്തിന്റെ കടമ- രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

ത്രിപുരയില്‍ വെളളപ്പൊക്കത്തിനിടെ വൃദ്ധയെക്കൊണ്ട് കാല്‍കഴുകിച്ച് ബിജെപി എം എല്‍ എ

More
More
National Desk 1 day ago
National

ഗ്യാൻവാപി മസ്ജിദിൽ ശിവലിം​ഗം കണ്ടെത്തിയെന്ന വാദത്തെ വിമർശിച്ച് പോസ്റ്റിട്ട അധ്യാപകൻ അറസ്റ്റില്‍

More
More
National Desk 1 day ago
National

അശ്ലീല വീഡിയോ ആപ്പ്: രാജ് കുന്ദ്രക്കെതിരെ ഇ ഡി കേസെടുത്തു

More
More